കൂരാച്ചുണ്ടിൽ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു


കൂരാച്ചുണ്ട്:   കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പേരാമ്പ്ര ഉപജില്ലാ ഓഫീസ് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ(NMDFC) സഹകരണത്തോടെ 2025 ഒക്ടോബർ 18 ശനിയാഴ്ച്ച കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോർപ്പറേഷനെ കുറിച്ചും, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന വിവധ വായ്പാ പദ്ധതി കളെ കുറിച്ചും ഒരു അവബോധം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഒ കെ അമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അനിതവി കെ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. വിൻസി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ ശ്രീമതി സിമിലി ബിജു, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ഫാത്തിമ നിഷാന, സി.ഡി.എസ് മെമ്പർ സെക്രട്ടറി മനിൽ കുമാർ, വാർഡ് മെമ്പർ ആൻസമ്മ എൻ ജെ, ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ അഡ്വ. വി കെ ഹസീന,സി.ഡി.എസ് ചെയർപേർസൺ ശ്രീമതി. കാർത്തിക വിജയൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ശ്രീ ബിപിൻദാസ്, കെഎസ്ബിസിഡിസി ഓഫീസർ ശ്രീ ഗോകുൽദാസ് കെ പി, ശ്രീ ഷബീബ് കെ എന്നിവർ ക്ലാസുകൾ നയിച്ചു. കെ.എസ്.ബി.സി.ഡി.സി പേരാമ്പ്ര ഉപജില്ലാ മാനേജർ ശ്രീമതി ബേബി റീന സ്വാഗതം പറഞ്ഞ ചടങ്ങിൽ അക്കൗണ്ടൻ്റ് ശ്രീ ഷബീബ് കെ നന്ദി അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി