പേരാമ്പ്രയിൽ കപ്പകൃഷിയിൽ അവിശ്വസനീയമായ വിളവെടുപ്പ്


 പേരാമ്പ്ര: കപ്പകൃഷിയിൽ അവിശ്വസനീയമായ വിളവെടുപ്പ് നടത്തി കെ.ടി. ബാലകൃഷ്ണൻ. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് എരവട്ടൂരിൽ, തന്റെ വീട്ടുമുറ്റത്ത് കൃഷി ചെയ്‌ത കപ്പയിൽ ഒരു ചുവട്ടിൽ നിന്നും 50 കിലോ കപ്പയാണ് ലഭിച്ചത്.

കപ്പകൃഷിയിൽ അവിശ്വസനീയമായ വിളവെടുപ്പ് നേടിയ ആഹ്ലാദത്തിലാണ് കെ.ടി. ബാലകൃഷ്ണനും മുൻ പഞ്ചായത്ത് അംഗവുമായ ഭാര്യ മല്ലികയും. ഇവരുടെ കൃഷിയിടത്തിലെ ഒരു കപ്പയുടെ ചുവട്ടിൽ അതിന്റെ പകുതി ഭാഗത്തിൽ നിന്നുമാണ് ഏകദേശം 50 കിലോയോളം വരുന്ന കപ്പക്കിഴങ്ങ് വിളവെടുത്തത്.

വീട്ടുമുറ്റത്ത് ചെറിയ സ്ഥലത്ത് നടത്തിയ കൃഷിയിൽ ഇത്രയധികം വിളവ് ലഭിച്ചത് നാട്ടുകാർക്ക് അത്ഭുതമായി. ഈ മികച്ച വിളവെടുപ്പ് നേരിൽക്കാണാൻ നിരവധി പേർ ബാലകൃഷ്ണൻ്റെ വീട്ടുമുറ്റത്തേക്ക് എത്തുന്നുണ്ട്. വിളവെടുത്ത കപ്പയുടെ തണ്ടിന് കർഷകർക്കിടയിൽ വലിയ ആവശ്യക്കാരാണുള്ളത്.


 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി