പെൺകുട്ടികളുടെ വിദ്യാഭ്യാസ സന്ദേശവുമായി ബി.പി. ബിജുവിന്റെ ഇന്ത്യായാത്ര

 


പേരാമ്പ്ര : വിദ്യാർഥികളുമായി സംവദിച്ച് ബി.പി.ബിജുവിൻറെ ബുള്ളറ്റിലുള്ള ഇന്ത്യാ യാത്ര ജില്ലയിലെത്തി. വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളുടെ ശാക്തീകരണം എന്ന സന്ദേശമുയർത്തിയാണ് ആക്സിസ് ബാങ്ക് മുൻ ഏരിയ വൈസ് പ്രസിഡൻറായ ഈ 32-കാരന്റെ പര്യടനം. 21 മാസങ്ങൾ പിന്നിട്ട യാത്ര ഇതിനകം 43700 കിലോമീറ്റർ ദൂരം പിന്നിട്ടുകഴിഞ്ഞ 27 സംസ്ഥാനങ്ങളിലൂടെ യും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ യും സഞ്ചരിച്ചു. കർണാടകയിൽ നിന്ന് മു ത്തങ്ങ വഴിയാണ് 28-ന് കേരളത്തിൽ പ്ര വേശിച്ചത്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിൽ വെള്ളിയാ 8 കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്റ്റു ദിലും നടക്കാവ് ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിലും റോട്ടറിഅംഗം കൂടിയായ ബി ജുദ്ധ്യമായുള്ള സംവാദ പരിപാടി നടന്നു.


കാസർക്കോടും കണ്ണൂരുമൊഴികെയുള്ള എല്ലാ ജില്ലയിലൂടെയും യാത്ര കടന്നുപോകു ന്നുണ്ട്. 2024 ജനുവരി ഒന്നിന് കന്യാകുമാ നിയിൽനിന്ന് തുടങ്ങിയ യാത്ര 600 ദിവസമെടുത്ത് ഒക്ടോബർ 27-ന് തിരുവനന്തപുര ത്ത് അവസാനിപ്പിക്കാനാണ് ലക്ഷ്യം. അതിനകം 500 ഓളം കോളേജുകളിലും സ്കൂളു കളിലുമായി 75000-ത്തോളം വിദ്യാർഥികളു മായി സംവദിക്കും. യാത്ര പൂർത്തിയാകു മ്പോഴേക്കും 22 മാസങ്ങൾകൊണ്ട് 45,000-ത്തോളം കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്യും.


കോഴിക്കോട് എഐഎമ്മിലെ പൂർവ വിദ്യാർഥിയായ ബിജു യാത്രയ്ക്കിടെ ഇത്ത വണ കോളേജ് കാമ്പസിലും എത്തിയിരു ന്നു. 2016-ൽ കേരളത്തിൽനിന്ന് രാജസ്ഥാ നിലേക്ക് 12 ദിവസത്തെ യാത്ര ബിജു നട ത്തിയിരുന്നു. അന്നു മുതലുള്ള സ്വപ്നമാ യിരുന്നു ഇന്ത്യായാത്ര. ബാങ്കിൽ നിന്നും വി രമിച്ച ശേഷം യാത്ര നടത്താനായി സമയം മാറ്റിവെക്കുകയായിരുന്നുവെന്ന് തിരുവ നന്തപുരം പട്ടം സ്വദേശിയായ ബിജു പറ ഞ്ഞു. പ്ലസ് വൺ വിദ്യാർഥിയായ മകൾ നന്ദിത കാശ്മീരിൽ കുറച്ചുദിവസം അച്ഛനൊ പ്പം യാത്ര ചെയ്തിരുന്നു. വിവിധ സംസ്ഥാന ങ്ങളിൽ ഗവർണർമാർ അടക്കമുള്ളവരെ യും യാത്രയ്ക്കിടെ ആശയ പ്രചാരണവുമാ യി സന്ദർശിച്ചിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി