പി എം ശ്രീ: കെ എസ് യു ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

 


ബാലുശ്ശേരി: പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സർക്കാർ നടപടിക്കെതിരെ കെ എസ് യു ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രം പഠിക്കേണ്ട കേരളത്തിലെ ക്ലാസ് മുറികൾ സംഘ പരിവാർ നിർമിത ചരിത്രം പഠിക്കേണ്ടുന്ന ഇടങ്ങൾ ആക്കി മതേതര കേരളത്തെ ആർ എസ് എസ് ശക്തിക്ക് അടിയറവ് പറയുന്ന തരത്തിലാണ് കേരള ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ഇതിനെ മത നിരപേക്ഷ കേരളം ചെറുത്തു തോല്പിക്കുമെന്നും കെ എസ് യു പ്രസ്ഥാവിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സുബിൻ സജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫായിസ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിബിൽ കല്ലട, ആസിൽ ഇ എം, ആകാശ് കായണ്ണ, വിഷ്ണു പനങാട് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി