മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വർഷത്തിനുശേഷം തിരിച്ചുകിട്ടി
കോഴിക്കോട്: ഒമ്പതു വർഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനിൽ അന്തേ വാസിയാവുകയും ചെയ്‌ത ഗീതയ്ക്ക് ഒടുവിൽ ബന്ധുക്ക ളുമായി പുനഃസമാഗമം, മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയി ലെ ഭോക്കർ നന്ദിനഗർ ഗ്രാമത്തിൽ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവർത്തകനുമായ എം.ശിവന്റെ ഇടപെടലാണ് ഗീതയ്ക്ക് പതിറ്റാണ്ടോളം നീ ണ്ട ഒറ്റപ്പെടലിനുശേഷം ബന്ധുക്കൾക്കൊപ്പം മടങ്ങാൻ അവസരമൊരുക്കിയത്.
മാതാപിതാക്കളുടെ അടുപ്പിച്ചുള്ള മരണത്തെത്തുടർ ന്ന് മനോനില തെറ്റിയാണ് ഗീത ട്രെയിൻ കയറി കോഴിക്കോട്ടെത്തിയത്. പോലീസ് കുതിരവട്ടം മാനസികാരോഗ്യ കേ ന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ ചികിത്സയ്ക്കുശേഷം മനോ നില വീണ്ടെടുത്ത ഗീത പിന്നീട് ആശാ ഭവന്റെ തണലിൽ കഴിയുകയായിരുന്നു. ഭാഷയറിയാതെ കഴിഞ്ഞ ഗീത നാടി നെ കുറിച്ച് നൽകിയ സൂചനകൾവച്ച് ഭോക്കർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും അവർ അന്വേഷിച്ച് ഉടൻ കുടുംബാംഗങ്ങളെ കണ്ടെത്തുകയുമായിരുന്നു.
വർഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാകാതി രുന്നതോടെ മരിച്ചെന്ന് കരുതി കർമങ്ങളടക്കം ചെയ്‌ത മ ക്കൾക്ക് ഗീത ജീവനോടെയുണ്ടെന്നറിഞ്ഞ തോടെ ആ ഹ്ലാദമടക്കാനായില്ല. ജോലി ചെയ്യുന്ന ആന്ധ്രയിലെ നി സാമാബാദിൽ നിന്ന് ഉടൻ പുറപ്പെട്ട മക്കളായ സന്തോഷ് കുമാർ വാഗ്മാരെയും ലക്ഷ്‌മി വാഗ്മാരെയും ഇത് പുനർ ജന്മമാണെന്നായിരുന്നു പ്രതികരിച്ചത്. അമ്മയെ കാണാ തായത് മുതൽ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ മക്കൾ പങ്കുവച്ചു.

Comments
Post a Comment