അത്യോടി തോട്ടിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി ശിക്ഷിക്കും

 


കൂരാച്ചുണ്ട്: പത്താം വാർഡിൽ പെടുന്ന  അത്യോടി തോട്ടിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം വലിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ഉപയോഗിച്ച ഡയപ്രത്തിന്റെ ഒരു ബാഗ് തന്നെയാണ് തോട്ടിൽ നിക്ഷേപിച്ച് കടന്നു കളഞ്ഞത്. മുഹിയുദ്ദീൻ മസ്ജിദിലെ വിദ്യാർത്ഥികളും മറ്റനേകം വീട്ടുകാരും കുളിക്കുവാനും തുണികൾ കഴുകുവാനും ഉപയോഗിക്കുന്ന ജലാശയമാണ് ഈ തോട്. ഇത്തരം പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും മുന്നറിയിപ്പ് നൽകി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി