അഭിനന്ദനം കുഞ്ഞേ... കയ്യടിക്കാൻ കേരളമുണ്ട്! അപൂർവ രോഗം ബാധിച്ച അഭിനന്ദ് സംസ്ഥാന സ്കൂൾ കായികമേളയിൽ ബൂട്ടണിഞ്ഞു
തിരുവനന്തപുരം: റിപ്പോർട്ടുകൾ പറഞ്ഞത് അരുതെന്നാണ്. അഭിനന്ദിന്റെ മനസ്സു പറഞ്ഞത് അടിയറവു പറയരുതെ ന്നും ശരീരത്തെ വിറകൊള്ളിക്കു ന്ന ജനിതകരോഗത്തിന്റെ പിടിയിലായപ്പോഴും അവൻ ഫുട്ബോൾ മൈതാനിയിൽ മഴവിൽ കിക്കു കൾ സ്വപ്നം കണ്ടു. ജീവിതത്തി ന്റെ ടാക്കിളുകളെയെല്ലാം അതിജീ വിച്ച് ഇൻക്ലൂസീവ് ഫുട്‌ബോളിൽ കണ്ണൂർ ടീമിന്റെ മുന്നേറ്റനിരയിൽ മാതമംഗലം ജിഎച്ച്എസ്എസി ലെ 10-ാം ക്ലാസ് വിദ്യാർഥി അഭിനന്ദ് കളിച്ചു.
കണ്ണൂർ പാണപ്പുഴ കാഞ്ഞിര ക്കാട്ട് സജി കുമാറിന്റെയും സൗ മ്യയുടെയും മകനായ അഭിനന്ദ് നാലിൽ പഠിക്കുമ്പോഴാണ് കൈകൾ വിറയ്ക്കാൻ തുടങ്ങിയ ത്. പിന്നീടത് ശരീരം മുഴുവൻ വ്യാപിച്ചു.
ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ നടത്തിയ പരിശോധ നയിൽ 'ജനറൽ ഡിസ്‌റ്റോണിയ' രോഗം സ്‌ഥിരീകരിച്ചു. വളരും തോറും വിറയൽ കൂടും. പൂർണമായ രോഗമുക്തി നേടു ന്ന കാര്യം സംശയം എന്നായിരു ന്നു മെഡിക്കൽ റിപ്പോർട്ട്. ചികി ത്സ, ആശുപ്രതിവാസം എന്നിങ്ങ നെ ജീവിതത്തിന്റെ്റെ ഗെയിം പ്ലാൻ തന്നെ മാറിയെങ്കിലും ഫു ട്ബോൾ അഭിനനന്ദ് കൈവിട്ടില്ല
കഴിഞ്ഞ വർഷം ഇൻക്ലൂസീവ് വി ഭാഗത്തിന്റെ സ്റ്റാൻഡ് ബോർഡ് ജംപിൽ 4-ാം സ്‌ഥാനത്തെത്തിയിരുന്നു. 15 ലക്ഷത്തോളം രൂപ മുടക്കി ശസ്ത്രക്രിയ നടത്തിയാൽ അഭിനന്ദ് 30% സുഖപ്പെടാൻ സാധ്യതയുണ്ട്. ശസ്ത്രക്രിയ വളരെ സങ്കീർണമെന്നു ഡോക്ടർമാർ പറയുന്നു.

Comments
Post a Comment