പേരാമ്പ്രയിൽ തൊണ്ണൂറുകാരിയെ പീഢിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ പിടികൂടി പേരാമ്പ്ര പോലീസ്
പേരാമ്പ്ര: തൊണ്ണൂറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചങ്ങരോത്ത് കൂനിയോട് സ്വദേശി ജയപ്രകാശ് (54)ആണ് പേരാമ്പ്ര പോലീസ് അറസ്റ്റിൽ ചെയ്തത്. 16 ന് പകൽ ആണ് കേസിന് ആസ്‌പദമായ സംഭവം.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം സ്ത്രീയുടെ വീട്ടിലെത്തി ലൈംഗികമായി പിഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി.
തിങ്കളാഴ്ചയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര പോലീസ് ഇൻസ്പക്ടർ പി.ജംഷീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Comments
Post a Comment