ചക്കിട്ടപാറയിൽ പാചകവാതകം ചോർന്നു ബേക്കറിക്കടയിൽ തീ പിടുത്തം

 


ചക്കിട്ടപാറ : ചക്കിട്ടപാറ അങ്ങാടിയിലെ ബേക്കറിക്കടയിൽ പാചകം ചെയ്യുമ്പോൾ എൽപിജി സിലിണ്ടറിന് ഗ്യാസ് ചോർച്ച ഉണ്ടായതിനെ തുടർന്ന് ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങൾക്കും തീപിടിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തൊട്ടടുത്തുണ്ടായിരുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൂളർ , ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായി കത്തി നശിച്ചു. മീത്തലേമഠത്തിൽ ജലീൻ്റെ ഉടമസ്ഥതയിലുള്ള ജെ ആർ ബേക്കറി കം കഫ്റ്റീരിയയിലാണ് അഗ്നി ബാധ ഉണ്ടായത്.

പഞ്ചായത്ത് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയൊരു ദുരന്തം ഒഴിവായത് അഭിനന്ദനീയാമാണെന്നും പൊതുജനങ്ങൾക്ക് എല്ലാം അഗ്നിശമനോപകരണം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രയോഗികജ്ഞാനം ഉണ്ടായിരിക്കണമെന്നും ഫയർ ഓഫീസർമാർ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ആരാദ്കുമാർ, കെ ശ്രീകാന്ത്, പിആർ സോജു, സിജീഷ്, ടി ബബീഷ് , സനൽ രാജ്, ധീരജ്ലാൽ, ഹോം ഗാർഡ് മാരായ കെപി ബാലകൃഷ്ണൻ, അനീഷ് കുമാർ എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി