തലയാട് തെച്ചിയിൽ കയ്യേറ്റത്തിനു വഴിയൊരുക്കി വീതി കുറച്ച് റോഡ് ഭിത്തി കെട്ടുന്നതായി പരാതി

 


തലയാട്:    എ‌സ്റ്റേറ്റ് മുക്ക് -തലയാട് റോഡ് തെച്ചി വളവിൽ വീതി കുറച്ച് ഭിത്തി കെട്ടുന്നതാ യി പരാതി. റോഡിന്റെ സ്ഥ‌ലം പൂർണമായി അതിർത്തിക്കുള്ളിലാക്കാതെ ഭിത്തി കെട്ടിയാൽ ബാക്കി ഭാഗങ്ങളിൽ കയ്യേറ്റം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരു ടെ അറിവില്ലാതെ ഈ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നട ക്കില്ലെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ മുൻപും കയ്യേറ്റ ശ്രമ ങ്ങൾ ഉണ്ടായിരുന്നു. റോഡിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തണ മെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യുടെ ജന സമ്പർക്ക പരിപാടി യായ നവകേരള സദസ്സിൽ നി വേദനം നൽകിയിരുന്നു. ഇതിൻ്റെ

അടിസ്‌ഥാനത്തിൽ നടപടികൾ ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരു ടെ നിസ്സഹകരണം കാരണം തു ടർപ്രവർത്തനങ്ങൾ നിലച്ചതാ യാണു ആക്ഷേപം. റോഡിന്റെ സ്‌ഥലം സ്‌ഥലം സ്വകാര്യ വ്യ ക്തികൾക്ക് കയ്യേറാനുള്ള സൗ കര്യം ഉദ്യോഗസ്ഥഥർ ഒരുക്കുക യാണെന്ന് നാട്ടുകാരനായ ടി. ആർ.സജീവൻ പറഞ്ഞു. റോഡി ന്റെ മുഴുവൻ സ്ഥലവും കൃത്യമാ യി വേർതിരിക്കണമെന്നു നാട്ടു കാർ ആവശ്യപ്പെട്ടു.

റോഡിന്റെ സ്‌ഥലം സ്വകാര്യ സ്‌ഥലവുമായി കുട്ടിച്ചേർക്കുന്ന തിനെതിരെ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനു ഒരുങ്ങുകയാ ണ് നാട്ടുകാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി