വൈബിനും ജനറേഷനും ഒത്ത രുചിക്കൂട്ടുമായി 'ദി ഫോർടീൻസ് ഫാസ്റ്റ് ഫൂഡ്'
കരിയാത്തും പാറ : തോണിക്കടവിലും കരിയാത്തും പാറയിൽ ഉല്ലസിക്കുവാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കുവാൻ ഇനി ബുദ്ധിമുട്ടേണ്ട. അജ്മൽ പെരുന്തയിൽ എന്ന യുവ സംരംഭകൻ പുതുതായി തുടങ്ങിയ 'ദി ഫോർടീൻസ് ഫാസ്റ്റ് ഫൂഡ് ' എന്ന സ്ഥാപനം ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് OK അമ്മദ് ഉദ്ഘാടനം ചെയ്തു.
അജ്മൽ കൂരാച്ചുണ്ടിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് മികച്ച രീതിയിൽ പ്രവൃത്തിക്കുന്ന വ്യക്തിത്വമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. തന്റെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത പങ്ക് നാട്ടിലെ അശരണർക്ക് താങ്ങാവുന്നതിൽ എന്നും അജ്മൽ മുൻ നിരയിൽ തന്നെ നിലയുറപ്പിക്കാറുണ്ട്.
അജ്മലിന്റെ ഏറ്റവും പുതിയ ഈ സംരംഭത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഉൽഘാടന ചടങ്ങ് ഗംഭീരമാക്കുവാനായി നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖരും പങ്കെടുത്തു.



Comments
Post a Comment