ഹർത്താൽ; പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സംഘർഷാവസ്ഥ.

 

പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സംഘർഷാവസ്ഥ. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര പട്ടണത്തിൽ പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ വന്ന കോൺഗ്രസ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ പഞ്ചായത്ത് ഓഫീസ് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

പിന്നീട് കൂടുതൽ കോൺഗ്രസ് പ്രവർത്തകരും സിപിഐ എം പ്രവർത്തകരും എത്തിയതോടെ ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇരു വിഭാഗവും തമ്മിൽ തെറിവിളിയും നടന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പ‌ക്‌ടർ ജിതിൻവാസിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സംഘർഷം ഒഴിവാക്കുകയായിരുന്നു. 

തുടർന്ന് എൽഡിഎഫ് പ്രവർത്തകർ കോൺഗ്രസ് ഓഫീസ് പരിസരത്ത് എത്തിയതോടെ ഡിവൈഎസ്‌പി എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രവർത്തകരെ മാറ്റി.

വിവരമറിഞ്ഞ് സ്ഥലത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തടിച്ചു കൂടി.പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി