പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം; ക്രൂരത മകൾ തൊഴിലുറപ്പിന് പോയ സമയത്ത്, അയൽവാസി ഒളിവിൽ

 


പേരാമ്പ്ര:   പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ അയൽവാസിയായ ജയപ്രകാശിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. മകൾ തൊഴിലുറപ്പിന് പോയ സമയത്ത് വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ പിടികൂടി. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. കണ്ണൂർ നഗരപരിധിയിൽ തന്നെ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്.

ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വെച്ചു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഒരു ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്ത് എത്തിയത്.

വാഹനം ഹോസ്റ്റിലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് അകത്ത് കടക്കുകയായിരുന്നു. പക്ഷേ ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു.

വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് സൂചന. പ്രതി ഒറ്റക്കാണോ, മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി