കക്കയം അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രവൃത്തി പുരോഗതിയിൽ.



കൂരാച്ചുണ്ട്: പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം അമ്പലക്കുന്ന് ആദിവാസി ഉന്നതിയിലെ സമഗ്ര വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 16 കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയുടെ സമഗ്രവികസനമാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. സാംസ്കാരിക നിലയം, പുതിയ വീടുകൾ, വീട് റിപ്പയർ, റോഡ് നവീകരണം, നടപ്പാത, ഭൂമി വികസന പ്രവൃത്തി എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തത്.


ലൈഫ് പദ്ധതിയിലെ നാല് വീട് നിർമാണം പൂർത്തിയായി വരുന്നതിനാൽ അന്തേവാസികൾ താൽക്കാലിക ഷെഡുകളിൽ താമസിച്ചു വരികയാണ്. സാംസ്കാരിക നിലയത്തിന്റെ പണിയും പുരോഗമിച്ചു വരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കാൻ കരാറുകാർ ശുഷ്‌കാന്തി കാണിക്കുന്നില്ലായെന്ന ആരോപണമുയരുന്നുണ്ടെങ്കിലും ഈ വർഷാവസാനം തന്നെ എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്തേവാസികൾ.


കാലതാമസം ഒഴിവാക്കി ഉന്നതി സമഗ്ര വികസന പദ്ധതി ഉടൻ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കക്കയം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് കട്ടിക്കാന, മെംബർ ഡാർലി ഏബ്രഹാം, ജോൺസൺ കക്കയം, ചാക്കോ വല്ലയിൽ, കുഞ്ഞാലി കോട്ടാല, സി.കെ.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി