ഫീസടച്ച് പറമ്പിലെ മണ്ണു നീക്കിയതിന് 8 വർഷം കഴിഞ്ഞ് പിഴ നോട്ടിസ്

 



കോഴിക്കോട്:  സ്വന്തം പറമ്പിലെ ഇളക്കിയിട്ട മണ്ണു നീക്കം ചെയ്യാൻ ജിയോളജി വകുപ്പിൽ 1,500 രൂപ അടച്ചയാൾക്ക് 8 വർ ഷത്തിനു ശേഷം വീണ്ടും പിഴ നോട്ടിസ് നൽകി മൈനിങ് ജി യോളജി വിഭാഗം. അർബുദ രോ ഗിയായിരുന്ന ചാത്തമംഗലം നടു വിൽകണ്ടിയിൽ ശ്രീനിവാസനാ ണ് 36,140 രൂപ അടയ്ക്കാൻ ജി യോളജിസ്റ്റ് നോട്ടിസ് നൽകിയി രുന്നത്. പൂർണമായും തളർന്നു കിടപ്പിലായിരുന്ന ശ്രീനിവാസൻ അടുത്തിടെ മരിക്കുകയും ചെയ്തു.

2016 മേയ് 30ന് 395-ാം നമ്പർ ചലാൻ പ്രകാരമാണ് 1,500 രൂപ ജില്ലാ ട്രഷറിയിൽ അടച്ചത്. ഇതു പ്രകാരം 2016 ജൂൺ ഒന്നിനു നൽ കിയ അനുമതി പ്രകാരമാണ് മണ്ണു നീക്കിയത്. 2016ൽ വീടു നിർമാണവുമായി ബന്ധപ്പെട്ട് നീ ക്കിയിട്ട മണ്ണാണ് നിയമപ്രകാരം പണം അടച്ചു ശ്രീനിവാസൻ മറ്റൊരാളുടെ വീടു നിർമാണ ആവശ്യത്തിനായി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട കാര്യ ങ്ങളെല്ലാം ശ്രീനിവാസൻ ജില്ലാ ജിയോളജിസ്റ്റ‌ിനെ നേരിൽ കണ്ടു പറയുകയും വിശദമായി എഴുതി കൊടുക്കുകയും ചെയ്തിരുന്നു.

ഇതൊന്നും ഗൗനിക്കാതെ യാണു പിഴ അടയ്ക്കാൻ നോട്ടി സ് നൽകിയതെന്നു വീട്ടുകാർ പറയുന്നു. ജിയോളജി വകുപ്പിന്റെ നടപടി ക്കെതിരെ ശ്രീനിവാസൻ ജിയോ ളജി ഡയറക്ടർക്കും കലക്ടർ ക്കും പരാതി നൽകിയിരുന്നു. ഈ പരാതികളിൽ നടപടി കാ ത്തിരിക്കുകയാണ് കുടുംബം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി