പേരാമ്പ്രയിൽ നാളെ യു ഡി എഫ് ഹർത്താൽ

 


പേരാമ്പ്ര : നാളെ കാലത്ത് 6 മണി മുതൽ വൈകുന്നേരം 5 മണി വരെ പേരാമ്പ്ര പട്ടണത്തിൽ യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

ഇന്ന് കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് യുഡി എഫ്, യു ഡി എസ് എഫ് നേതാക്കൾക്കെതിരെ അതിക്രമം നടത്തിയെന്നാരോപിച്ചും ജനാധിപത്യ ധ്വംസനത്തിനുമെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

ഹർത്താലിൽ വ്യാപാരികളും പേരാമ്പ്രയിലെ തൊഴിലാളികളും സഹകരിക്കണമെന്ന് യു ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് നാളെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് യുഡിഎഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി