മിഷൻ 500 - ഗ്രാമ യാത്ര - തുടക്കം കൂരാച്ചുണ്ടിൽ
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി മണ്ഡലം ഗ്രാമ യാത്ര പരിപാടി കൂരാച്ചുണ്ടിൽ തുടക്കം കുറിച്ചു. ജില്ലാ യു ഡി എഫ് കൺവീനർ അഹമദ് പുന്നക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഓ കെ നവാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് ആശംസകളർപ്പിച്ചു. ജില്ലാ ഭാരവാഹികളായ ഉമർ മൗലവി, അഡ്വക്കറ്റു എ വി അൻവർ, മണ്ഡലം ഭാരവാഹികളായ സാജിദ് കോറോത്ത്, അഹമ്മദ് കോയമാസ്റ്റർ, സലാമ് മാസ്റ്റർ, ഓ എസ് അസീസ്, റസീന യൂസുഫ് തുടങ്ങിയവർ സംസാരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

Comments
Post a Comment