കല്ലാനോട് 5 കുടുംബങ്ങൾക്ക് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കിടപ്പാടത്തിനു പട്ടയമില്ല

 



കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് പഞ്ചായത്തിൽ ആറാം വാർഡിലെ കല്ലാനോട് ലക്ഷംവീട് നഗറിലെ 20 കുടുംബ ങ്ങളിൽ 5 കുടുംബങ്ങൾക്ക് സ്വ ന്തമായി വീട് ഉൾപ്പെടെയുള്ള 4 സെന്റ് ഭൂമിക്ക് ഭൂരേഖകൾ ലഭ്യമ ല്ലാത്തതിനാൽ സർക്കാരിന്റെ വി വിധ ആനുകൂല്യങ്ങൾ മുടങ്ങുന്ന തായി പരാതി.

1972 ൽ പഞ്ചായത്ത് അനുവദി ച്ച ലക്ഷംവീട് നഗറിന്റെ ഭൂമിക്കാ ണ് ഇതുവരെയായിട്ടും പട്ടയം ലഭിക്കാത്തത്. പട്ടയത്തിനായി വർഷങ്ങളായി വിവിധ ഓഫിസു കൾ കയറിയിറങ്ങിയ കുടുംബ ങ്ങളുടെ ജീവിതം ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്.

ഭൂമിക്ക് നിലവിൽ രേഖകൾ ഇല്ലാത്തതിനാൽ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കാ ത്തതാണ് പ്രധാന പ്രശ്നം. ഭവന നിർമാണ സഹായം, വിദ്യാ ഭ്യാസ ആനുകൂല്യം, പഞ്ചായത്തി ന്റെ വിവിധ ആനുകൂല്യങ്ങൾ, ബാങ്ക് വായ്‌പ ഉൾപ്പെടെ ലഭിക്കാ തെ കുടുംബങ്ങൾ ദുരിതമനുഭവി ക്കുകയാണ്.

പട്ടയം ലഭിക്കാൻ ഒട്ടേറെ തവണ പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫിസുകൾ കയറിയി റങ്ങിയിട്ടും നടപടിയെടുത്തിട്ടില്ല. 6 മാസങ്ങൾക്ക് മുൻപ് കക്കയ ത്ത് നടത്തിയ അദാലത്തിലും അപേക്ഷ നൽകിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

1972ൽ അനുവദിച്ച ലക്ഷംവീട് നഗറിൽ ഇരട്ടവീടുകളാണു ഉണ്ടായിരുന്നത്. 30 വർഷം മുൻ പാണ് ഇത് ഒറ്റ വീടുകളാക്കി മാറ്റിയത്.

✒️ജോബി മാത്യു 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി