കോഴിക്കോട് ഡോക്ടറുടെ വീട്ടിൽനിന്ന് 45 പവൻ കവർന്ന സംഭവം; പ്രതിയെ ബംഗാളിൽനിന്ന് അറസ്റ്റ് ചെയ്ത് പോലീസ്
കോഴിക്കോട്: ചേവായൂരിൽ ഡോക്ടറുടെ വീട്ടിൽനിന്ന് 45 പവനോ ളം സ്വർണാഭരണങ്ങൾ കവർന്ന പശ്ചിമ ബംഗാൾ സ്വദേശിയെ നാട്ടിൽപോയി അറസ്റ്റ് ചെയ്ത് ചേവായൂർ പോലീസ്. ചേവരമ്പലം റോഡിൽ താമസിക്കുന്ന ഡോ. ഗായത്രിയുടെ വീട്ടിൽ ക വർച്ച നടത്തിയ പശ്ചിമ ബംഗാ ൾ സ്വദേശി തപസ് കുമാർ സാഹ (45) യെയാണ് പ്രത്യേക അ ന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞ മാസം 28ന് പുലർച്ചെ യാണ് ഇയാൾ ചേവരമ്പലം പു തിയോട്ടിൽ പറമ്പിൽ താമസി ക്കുന്ന ഡോ. ഗായത്രിയുടെ വീ ടിന്റെ മുൻഭാഗത്തെ വാതിൽ ത കർത്ത് അകത്തുകടന്ന് അലമാ രയിലും മേശയിലും സൂക്ഷിച്ചി രുന്ന 45 പവനോളം സ്വർണാഭര ണങ്ങളും 10,000 രൂപയും കവർ ന്നത്.
ഡോക്ടറും കുടുംബവും വീട് പൂട്ടി സ്വദേശമായ തിരുവനന്തപുരത്തുള്ള വീട്ടിൽ പോയി തിരി ച്ചെത്തിയ സമയത്താണ് മോഷ ണ് വിവരം അറിയുന്നത്. തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷ നിൽ പരാതി നൽകുകയായിരു ന്നു. പോലീസ് സംഭവസ്ഥല ത്തെ സിസിടിവി ദൃശ്യങ്ങൾ പരി ശോധിച്ചതിൽനിന്നും പ്രതിയു ടെ ദൃശ്യങ്ങൾ ലഭിച്ചു. സമീപ പ്ര ദേശങ്ങളിലെ നിരവധി സിസിടി വി ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കി. 28ന് പുല ർച്ചെ 1.30ന് പ്രതി മോഷണം നട ത്താൻ പോകുന്നതിന്റെ യും 3.30 ന് മോഷണം നടത്തി തിരിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് ചേവരമ്പല ത്തുള്ള പണിതീരാത്ത വീട്ടിൽ മോഷണമുതലുകളുമായി ഒളി ച്ചിരുന്നു. രാവിലെ ആറോടുകൂ ടി ചേവരമ്പലം ജംഗ്ഷനിൽ നി ന്ന് ഓട്ടോയിൽ കയറി പ്രതി ര ക്ഷപ്പെട്ടു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഓട്ടോയു ടെ നമ്പർ മനസിലാക്കാൻ കഴി യാത്തതിനാൽ അന്വേഷണം വ ഴിമുട്ടി. തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ മു തൽ കാരന്തൂർ വരെയുള്ള 220 ഓ ളം സിസിടിവികൾ പരിശോധി ച്ചു. മോഷണം നടന്നതിന്റെ തലേ ദിവസം വൈകുന്നേരം മുതൽ പ ല റസിഡൻസ് കോളനികളിലും പ്രതി ചുറ്റിക്കറങ്ങുന്നതായി ക ണ്ടെത്തി.
അന്വേഷണസംഘം സൈബ ർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നിന്നും പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരം ലഭിച്ചു. ഇയാ ൾ ബംഗാൾ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പശ്ചിമബംഗാളി ലെ റാൺഘട്ട് എന്ന സ്ഥലത്ത് ഇ യാൾ എത്തിയിട്ടുണ്ടെന്ന് മനസി ലാക്കി വിമാനമാർഗം അന്വേഷ ണസംഘം അവിടേക്ക് പോകുക യായിരുന്നു.റാൺഘട്ട് പോലീ സിന്റെ സഹായത്തോടെയാണ് താമസ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചേവായൂ ർ പോലീസ് സ്റ്റേഷൻ ഇൻസ്പെ ക്ടർ മഹേഷിന്റെ നേതൃത്വത്തിലു ള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ. ദിവാ കരൻ, മിജോ ജോസ്, സിപിഒ വി ജ്നേഷ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ്, പ്രജിത്ത് എന്നിവ രാണ് ഉണ്ടായിരുന്നത്.
പശ്ചിമബംഗാളിൽ നിന്ന് ട്രെ യിൻ മാർഗം കോയമ്പത്തൂർ വ ഴി കോഴിക്കോട് എത്തിയ പ്രതി കാൽനടയായി സഞ്ചരിച്ചാണ് ചേവരമ്പലത്ത് എത്തിയത്. മോ ഷണം നടത്തി പിറ്റേ ദിവസം ത ന്നെ ബംഗാളിലേയ്ക്ക് ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു. പ്രതി ഹെറോയിൻ, കൊക്കെയി ൻ തുടങ്ങിയ മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും ഇയാൾക്ക് ഗുജ റാത്ത്, പശ്ചിമബംഗാൾ, തമിഴ് നാട് തുടങ്ങി വിവിധ സംസ്ഥാ നങ്ങളിലായി നിരവധി മോഷണ കേസുകൾ ഉണ്ടെന്നും കണ്ട ത്തിയിട്ടുണ്ട്. ട്രെയിൻ മാർഗം ഒ റ്റയ്ക്ക് സഞ്ചരിച്ച് മോഷണം ന ടത്തി അന്നുതന്നെ തിരിച്ചുപോ കുന്നതാണ് പ്രതിയുടെ മോഷണരീതി


Comments
Post a Comment