കോഴിക്കോട് ജില്ലാ സ്കൂൾ കായിക മേള; സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയൽ 30 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത്, സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയലിൻ്റെ കരുത്തിൽ പേരാമ്പ്ര ഉപജില്ലാ 38 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത്.
കോഴിക്കോട്: കോഴിക്കോട് ജില്ലാ റവന്യൂ സ്‌കൂൾ കായിക മേളയ്ക്ക് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റ ഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാ യി. തോട്ടത്തിൽ രവീന്ദ്രൻ എംഎ ൽഎ കായികമേള ഉദ്ഘാടനം ചെ യ്തു.
സീനിയർ 3000 മീറ്റർ ആൺകു ട്ടികളുടെ ഓട്ടത്തോ ടെയാണ് മേള ആരം ഭിച്ചത്. ആദ്യദിനം മത്സ രങ്ങൾ അവസാനി ച്ചപ്പോൾ സെന്റ് ജോസഫ്സ‌് എച്ച്എസ് പുല്ലൂരാംപാറയാ ണ് 69 പോയിന്റുമാ യി മുന്നിൽ. 30 പോ യിന്റുമായി സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയ ൽ രണ്ടാം സ്ഥാനവും 19 പോയിന്റു മായി മേപ്പയ്യൂർ ജിവിഎച്ച്എസ്എ സ് മൂന്നാം സ്ഥാനത്തുമാണ്.11 സ്വർണവും നാല് വെള്ളി യും രണ്ട് വെങ്കലവുമായാണ് പുല്ലൂ രാംപാറ സ്‌കൂൾ ഒന്നാം സ്ഥാനത്ത് എത്തിയത്.
നാല് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലവുമായി കുളത്തുവയ ൽ സെന്റ് ജോർജ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്ന് സ്വർണം ഒരു വെള്ളി ഒരു വെ ങ്കലവുമായാണ് മേപ്പയ്യൂർ സ്കൂൾ മൂന്നാം സ്ഥാനത്ത് എത്തിയത്. സബ് ജില്ലാ തലത്തിൽ 100 പോയിന്റു മായി മുക്കം ഒന്നാം സ്ഥാനത്തും 38 പോയിന്റുമായി പേരാമ്പ്ര രണ്ടാം സ്ഥാനത്തും 24 പോയിൻ്റുമായി ബാലുശേരി മൂന്നാം സ്ഥാനത്തുമാ ണ്. 14 സ്വർണം, നാല് വെള്ളി മൂന്ന് വെങ്കലം സ്വന്തമാക്കിയാണ് മുക്കം ഒന്നാം സ്ഥാനത്ത് എത്തിയത്.
പേരാമ്പ്ര ഉപജില്ല നാല് സ്വർ ണം നാല് വെള്ളി നാല് വെങ്കലം നേടിയപ്പോൾ ബാലുശേരി ഉപജില്ല രണ്ട് സ്വർണം മൂന്ന് വെള്ളി രണ്ട് വെ ങ്കലം എന്നിങ്ങനെ സ്വന്തമാക്കി. ഇ ന്ന് നടത്ത മത്സരത്തോടെ മേള ആ രംഭിക്കും. നാളെയാണ് സമാപനം

Comments
Post a Comment