കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടോ പെർമിറ്റ് പുതുക്കൽ ക്യാമ്പ് ഒക്ടോബർ 28 മുതൽ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ട്രാഫിക് അഡ്വൈസറിങ് കമ്മിറ്റിയുടെയും ഓട്ടോ കോഡിനേഷന്റെയും നേതൃത്വത്തിൽ 2025 ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കൂരാച്ചുണ്ട് ഹിബാസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.RC,പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ്, പൊല്യൂഷൻ എന്നീ രേഖകൾ നിർബന്ധം, ഫീസ് 50 രൂപ. യോഗത്തിൽ സുഗുണൻ കറ്റോടി, റെജി വി. പി(CITU) സുനീർ കെ എ, മുസ്തഫ പഴേടത്ത്(STU) അനീഷ് ടി എൻ, ജുനൈഡ് ഇയ്യാലിൽ(INTUC) എന്നിവർ സംസാരിച്ചു.

Comments
Post a Comment