28-ാം മൈൽ, കല്ലാനോട് ബാലവേദി ഉദ്ഘാടനം ചെയ്യുന്നു
എന്താണ് ബാലവേദി കൊണ്ട് ഉദ്ദേശിക്കുന്നത്
വ്യക്തിത്വ വികസനം, നേത്യത്വ പരിശീലനം, ശാരീരിക മാനസിക സാമൂഹിക ആരോഗ്യം, പ്രകൃതി സാഹോദര്യം, നിയമാവബോധം, ലഹരി വിരുദ്ധബോധവത്കരണം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് എല്ലാ മാസത്തിലും ഒരിക്കൽ കുട്ടികൾക്ക് ക്ളാസുകൾ നൽകുന്നു. കൂടാതെ കലാ, സാംസ്‌കാരിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.
തുടർച്ചയായ പരിശീലനത്തിന് ശേഷം ഒരു കുട്ടി ആത്മവിശ്വാസമുള്ള, നേതൃത്വഗുണമുള്ള, പൗരൻ്റെ കടമകളെയും അവകാശ ങ്ങളെക്കുറിച്ചും ബോധമുള്ള, സാമൂഹ്യതിന്മകളെക്കുറിച്ച് തിരിച്ചറിവുള്ള, വ്യക്തി കളായി രൂപപ്പെടുന്നു.
മൊബൈൽ ലഹരിയിലും, രാസലഹരിയിലും അടിമപ്പെട്ട് അവഗ ണിക്കപ്പെട്ടവനോ, അക്രമകാരിയോ ആയി മാറാവുന്ന നമ്മുടെ മക്കൾക്ക് സൗഹൃദത്തിന്റെയും, ക്രിയാത്മക ചിന്തകളുടെയും, പ്രവർത്തനങ്ങളുടെയും വേദിയാകേണ്ടത് ഈ കാലഘട്ടത്തിൻ്റ ആവശ്യമാണ് എന്നുള്ള ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്നുള്ളതാണ് ബാലവേദിയുടെ ലക്ഷ്യം
*ധനശിൽപ്പി SHG 28 -ാം മൈൽ*


Comments
Post a Comment