വാതക ശ്‌മശാനം: 25 ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും

 


കുരാച്ചുണ്ട് : പൊന്നുണ്ടമലയിലെ ശ്മശാന ഭൂമിയിൽ വാതക ശ്മശാനം നിർമിക്കാൻ ഒരു വർ ഷം മുൻപ് ഫണ്ട് അനുവദിച്ചു ഭര ണാനുമതി ലഭിച്ചിട്ടും ടെൻഡർ നടപടി വേഗത്തിലാക്കാൻ ശ്രമി ക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചാ യത്ത് ഭരണസമിതിക്കെതിരെ 25 ന് പഞ്ചായത്ത് ഓഫിസ് ഉപരോ ധിക്കാൻ സംയുക്ത ജനകീയ സമരസമിതി തീരുമാനിച്ചതായി ജനറൽ കൺവീനർ ബാലകൃ ഷ്ണൻ കുറ്റ്യാപ്പുറത്ത്, കോ ഓർ ഡിനേറ്റർ ഒ.ഡി.തോമസ്, എൻ. പി.ദാമോദരൻ എന്നിവർ അറിയി ച്ചു.വാതക ശ്മശാനത്തിന് ഡിപി ആർ ഉൾപ്പെടെ മുഴുവൻ രേഖക ളും പ്രവൃത്തി മേൽനോട്ടം വഹി ക്കുന്ന ഇംപാക്ട് കേരള ലിമിറ്റ ഡിന് 2025 മാർച്ച് 15ന് സമർപ്പിച്ച തായി പഞ്ചായത്ത് സെക്രട്ടറി സമര സമിതിയെ അറിയിച്ചതാ ണ്. എന്നാൽ 7 മാസം കഴിഞ്ഞി ട്ടും പ്രവൃത്തി ടെൻഡർ നടപടി കൾ പൂർത്തീകരിക്കാൻ പഞ്ചായ ത്ത് ഇടപെടൽ നടത്തിയില്ല. എസ്റ്റിമേറ്റ് ചീഫ് എൻജിനീയ


റെ ഏൽപിച്ചിരിക്കുകയാണെന്നു പഞ്ചായത്ത് അധികൃതർ പറയു ന്നു. മുടന്തൻ ന്യായങ്ങൾ നിര ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ശ്മശാന നിർമാണം അനിശ്ചിത മായി നീട്ടുകയാണെന്നു സമരസ മിതിആരോപിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി