കക്കയത്ത് പെൻസ്‌റ്റോക്ക്‌ പൈപ്പ് സ്‌ഥാപിക്കാൻ ഭൂമി നൽകിയ കർഷകർക്ക് ആശ്വാസം. ഭൂനികുതി 20 വർഷത്തിനു ശേഷം സ്വീകരിച്ചു

 


കൂരാച്ചുണ്ട് :  കുറ്റ്യാടി അഡീഷനൽ എക്സ്‌റ്റൻഷൻ പദ്ധതി യിൽ കക്കയത്ത് കെഎസ്ഇബി ക്ക് പെൻസ്റ്റോക്ക് പൈപ്പ് സ്ഥാ പിക്കാൻ ഭൂമി വിട്ടുനൽകിയ 3 കർഷകരുടെ 1.65 ഹെക്ടർ ഭൂമി യുടെ വില ലഭിക്കാത്ത പ്രശ്ന ത്തിന് പരിഹാരമാകുന്നു. 2005ൽ കുഴിക്കൂറ് വില മാത്രം വാങ്ങി ഭൂ മി വിട്ടു നൽകിയവരുടെ ഭൂനികു തി കഴിഞ്ഞ 20 വർഷത്തോളമാ യി കുരാച്ചുണ്ട് വില്ലേജിൽ സ്വീക രിക്കാത്തതിനാൽ കർഷകർക്ക് ഭൂമിയുടെ വില ലഭിക്കാൻ രേഖ കൾ കെഎസ്ഇബിക്ക് സമർപ്പി ക്കാൻ സാധിച്ചിരുന്നില്ല. 

ലീല കുവപ്പൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, ത്രേസ്യാമ്മ പു വത്തുങ്കൽ എന്നിവരുടെ നികുതി യാണ് വില്ലേജ് അധികൃതർ നി ഷേധിച്ചിരുന്നത്. 2005 വരെ നി കുതിയടച്ചതും മുഴുവൻ റവന്യു രേഖകളുമടങ്ങിയ ഭൂമിക്ക് വനം വകുപ്പ് അവകാശവാദം ഉന്നയിച്ച തോടെ നഷ്ടപരിഹാര തുക കെഎസ്ഇബി വനം വകുപ്പിന് കൈമാറുകയും പാട്ടത്തുകയായി മാസംതോറും 32000 രൂപ വീതം നൽകുകയും ചെയ്തിരുന്നു.

2018ൽ വനം വകുപ്പ് അവകാ ശം ഉന്നയിച്ച പെൻസ്‌റ്റോക്ക് സ്ഥാപിച്ച ഭൂമി കർഷകരുടെതാ ണെന്ന് കണ്ടെത്തി നികുതി സ്വീ കരിക്കാൻ റവന്യു വകുപ്പിന് ഉത്തരവ് നൽകി. വനം വകുപ്പിന് കെഎസ്ഇബി നൽകിയിരുന്ന പാട്ടവും 2023ൽ ഒഴിവാക്കി.

കെഎസ്ഇബിയിൽ നിന്നും ഭൂ മിയുടെ വില കർഷകർക്ക് ലഭി ക്കാൻ നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടി ഫിക്കറ്റ്, വനം വകുപ്പ് എൻഒസി എന്നിവ ഹാജരാക്കാൻ കർഷ കർക്ക് വർഷങ്ങളായി സാധിച്ചി രുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ 18ന് ഭൂവുടമകളും കുടുംബാംഗ ങ്ങളും കൂരാച്ചുണ്ട് വില്ലേജ് ഓഫി സിനു മുൻപിൽ നിരാഹാര സമരം ആരംഭിച്ചതോടെ കലക്ടർ വി ഷയത്തിൽ ഇടപെട്ട് നികുതി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി യിരുന്നു.

കുരാച്ചുണ്ട് വില്ലേജ് ഓഫി സിൽ ഇന്നലെ നടന്ന ചടങ്ങിൽ കെ.എം.സച്ചിൻദേവ് എംഎൽഎ ഭൂവുടമകൾക്ക് നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ കൈമാറി. കെഎസ്ഇബിക്ക് റവന്യു രേഖകൾ കർഷകർ കൈമാ റുന്നതോടെ ഭൂമിയുടെ വില ലഭി ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, കൊയിലാണ്ടി തഹ സിൽദാർ ജയശ്രീ വാരിയർ, മെം ബർമാരായ ഡാർലി ഏബ്രഹാം, സിമിലി ബിജു, വിൽസൻ പാ ത്തിച്ചാലിൽ, ഡപ്യൂട്ടി തഹസിൽ ദാർ എം.ഷാജി, വില്ലേജ് ഓഫി സർ പി.വി.സുധി, വി.ജെ.സണ്ണി, വി.എസ്.ഹമീദ്, ജോസ് വട്ടുകു ളം, എ.സി.ഗോപി, എ.കെ.പ്രേ മൻ, സൂപ്പി തെരുവത്ത് എന്നിവർ പങ്കെടുത്തു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി