1984 ഒക്ടോബർ 8... കൂരാച്ചുണ്ടിനെ നടുക്കിയ ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിന് 41 വയസ്സ്.

 


കൂരാച്ചുണ്ട്:   1984 ഒക്ടോബർ 7 ഞായറാഴ്ച  തുടങ്ങിയ മഴ തുടർന്നുകൊണ്ടേയിരുന്നു ,1984 ഒക്ടോബർ 8 തീയതി വെളുപ്പിന്കൂരാച്ചുണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരമായ രീതിയിലുള്ള ഉരുൾപൊട്ടൽ ഉണ്ടായി.

ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾ അടക്കം 8 പേരാണ് മരണപ്പെട്ടത്! പലരുടെയും മൃത ശരീരം പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

ചെക്കിനിയുടെ കുടുംബം പൂർണമായും മണ്ണിനടിയിലായി.


                കരിങ്കല്ലാറ്റുമീത്തൽ ദേവകി

   പൂവത്തുംചോലയിലെ കരിങ്കല്ലാറ്റുമീത്തൽ    ദേവകി ആ ദുരന്തത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപെട്ടവരിൽ ഒരാളാണ്.

    വടുതല കുട്ടപ്പനും മകളും ദുരന്തത്തിൽ പെട്ടു മരണമടഞ്ഞു! തന്റെ ഭർത്താവും മകളും നഷ്ടപ്പെട്ട ദുരന്തഭൂമിയിൽ ഈ അടുത്തകാലം വരെ തുടർന്ന ഏലിക്കുട്ടി  അതിജീവനത്തിന്റെ പ്രചോദിപ്പിക്കുന്ന മാതൃകയാണ്, ഈ കാലവും കടന്നു പോവുമെന്ന ഓർമ്മപ്പെടുതലായി.

ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടവർ ജീവിതത്തിന്റെ താളം കണ്ടെത്തി നമുക്കിടയിൽ ജീവിക്കുന്നു. 

പരേതരുടെ ഓർമ്മക്ക് മുൻപിൽ പ്രണാമം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി