അമ്മയുടെ പൊന്ന്; കാൻസർ ബാധിച്ച് വലതു കണ്ണു നീക്കം ചെയ്ത് ഏഴാം ക്ലാസുകാരന് 100 മീറ്റർ (ഇൻക്ലൂസീവ്) സ്വർണം
ആദർശ്: ഞാൻ കാരണം അമ്മയ്ക്കു തിരുവനന്തപുരം കാണാൻ പറ്റിയില്ലേ?
പ്രിയ: നീ കാരണം തന്നെയാണ് എനിക്കു ചെന്നൈ കാണേണ്ടി വന്നതും!
ആദർശ്: അന്നെനിക്ക് അസു ഖമായോണ്ടല്ലേ, ഇതങ്ങനെയല്ലല്ലോ..
തിരുവനന്തപുരം: പട്ടാമ്പി ചെമ്പ്ര സ്വദേശിക ളായ സി.പ്രിയയും മകൻ ഏഴാം ക്ലാസുകാരൻ എം.ടി. ആദർശും രണ്ടു തലസ്‌ഥാന ങ്ങളേ കണ്ടിട്ടുള്ളൂ. ചെന്നൈ ആയിരുന്നു ആദ്യത്തേത്. കാൻസർ ബാധിച്ച ആദർശി ന്റെ വലതു കണ്ണു ശസ്ത്രക്രി യയിലൂടെ നീക്കം ചെയ്യാനായിരുന്നു ആ യാത്ര. ആറര വയസ്സാണ് അന്ന് ആദർശിന്. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ കഴി ഞ്ഞ ദിവസം തിരുവനന്തപുര ത്തേക്കുള്ളതായിരുന്നു രണ്ടാ മത്തേത്. ആദ്യയാത്ര സങ്കട ത്തിന്റേതായിരുന്നെങ്കിൽ സന്ദർശിച്ച രണ്ടാം 'തലസ്ഥാനം' സമ്മാനിച്ചത് സ്വർണ നിറമുള്ള സന്തോഷമാണ്.
കാഴ്ചവെല്ലുവിളി നേരിടു ന്നവരുടെ അണ്ടർ 14 വിഭാഗം 100 മീറ്ററിൽ ആദർശ് ഇന്ന ലെ സ്വർണമണിഞ്ഞു. കര ഞ്ഞുകലങ്ങിയ കണ്ണുകൾ കൊണ്ടുമാത്രം ലോകത്തെകണ്ട ഈ അമ്മയ്ക്കും മകനും; തിരുവനന്തപുരം സന്തോഷത്തി ന്റെ തലസ്‌ഥാനമായി.
ആദർശിനു രണ്ടര വയസ്സുള്ള പ്പോഴാണ് അസുഖത്തിൻ്റെ തുട: ക്കം 'റെറ്റിനോ ബ്ലാസ്‌റ്റോമ' എന്ന അപൂർവ നേത്രാർബുദമാ: ണെന്ന് പരിശോധനയിൽ വ്യ ക്തമായി. ചികിത്സകൾ പലതു ചെയ്തുനോക്കി. ഫലമുണ്ടായി ല്ല. ഒടുവിൽ ആറരവയസ്സിൽ ചെന്നൈയിലെ സ്വകാര്യ ആശു പ്രതിയിൽ വലതുകണ്ണ് നീക്കം ചെയ്തു. പകരം കൃത്രിമക്കണ്ണു വച്ചു. കാഴ്‌ച വെല്ലുവിളി നേരിടു ന്നവരുടെ മത്സരമാണെങ്കിലും
രണ്ടു കണ്ണും മൂടിക്കെട്ടി വേണം : ഓടാൻ. ട്രാക്ക് തെറ്റാതെ ഇവ രെ ഓടാൻ സഹായിക്കാൻ ഒരു ഗൈഡ് റണ്ണറുണ്ടാകും. എട്ടാം ക്ലാസിൽ പഠിക്കുന്ന മുതലമട സ്വദേശി മുഹമ്മദ് അസ്ലം ആയിരുന്നു ആദർശിന്റെ ഗൈഡ് റണ്ണർ
ഫിനിഷിങ് ലൈനിൽ നിറ ഞ്ഞ കണ്ണുകളോടെ അമ്മ പ്രിയ കാത്തുനിന്നിരുന്നു. സിയുപിഎ സ് ചെമ്പ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദർ ശ്. പരുതൂർ എച്ച്.എസിലെ താൽക്കാലിക അധ്യാപികയാ ണ് പ്രിയ.

Comments
Post a Comment