കൂരാച്ചുണ്ട് സബ് ട്രഷറിക്കു സ്വന്തമായി കെട്ടിടം ; ഭൂരേഖ നവംബർ 1ന് കൈമാറും

 


കൂരാച്ചുണ്ട്:  റജിസ്ട്രാർ ഓഫി സിനു സമീപത്ത് പഞ്ചായത്തി ന്റെ 6 സെന്റ് ഭൂമി ട്രഷറി വകുപ്പി ന് സബ് ട്രഷറി ഓഫിസ് കെട്ടിടം കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക്. റവന്യൂ വകുപ്പിൽ നിന്നു ഭൂമിയുടെ രേഖ പഞ്ചായത്ത് ട്രഷറി വകുപ്പിന് കൈമാറുന്ന ചടങ്ങ് നവംബർ 1ന് പഞ്ചായത്ത് ഹാളിൽ നട ത്താൻ ജനപ്രതിനിധികൾ, പഞ്ചായത്ത്, ട്രഷറി, റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗ ത്തിൽ തീരുമാനിച്ചു. 

ഭൂരേഖ കൈമാറി ലഭിച്ചാൽ ഓഫിസ് കെട്ടിടം നിർമിക്കാൻ നടപടികൾ ട്രഷറി വകുപ്പ് വേഗ ത്തിലാക്കും കെട്ടിട നിർമാണ ത്തിന് വകുപ്പിൻ്റെ കൈവശം ഫണ്ട് നിലവിലുണ്ട്. ഇരുനില കെട്ടിടത്തിൽ താഴെ നിലയിൽ ഇടപാടുകാർക്കും ജീവനക്കാർക്കും സൗകര്യമൊരുക്കും. പഞ്ചായത്തിൽ ചേർന്ന യോഗ ത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് വിൻസി തോമസ്, സ്‌ഥിരസമിതി അധ്യ ക്ഷരായ സണ്ണി പുതിയകു ന്നേൽ, സിമിലി ബിജു, ഡാർലി ഏബ്രഹാം, ജില്ലാ ട്രഷറി ഓഫി സർ അനിൽ കുമാർ, പഞ്ചായ ത്ത് സെക്രട്ടറി ഫാത്തിമ നി ഷാന, കൂരാച്ചുണ്ട് വില്ലേജ് ഓഫി സർ പി.വി.സുധി, കൂരാച്ചുണ്ട് സബ് ട്രഷറി ഓഫിസർ എം.വി. സോമശേഖരൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി.മ നിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റ‌ിൻ കാരക്കട എന്നിവർ പ്രസംഗിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി