അത്തിയോടി മഹല്ല് കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി
കൂരാച്ചുണ്ട്: മുഹമ്മദ് നബിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ആഘോഷത്തിന്റെ ഭാഗമായി അത്തിയോടി മഹല്ല് കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി. മഹല്ല് പ്രസിഡണ്ട് ഓ കെ അമ്മദ്, സെക്രട്ടറി മജീദ് പുള്ളുപറംബിൽ, മഹല്ല് ഖാസി അബ്ദുൽ കരീം ദാരിമി, ഇബ്രാഹിം തയ്യുള്ളതിൽ, ഇസ്മായിൽ തട്ടുമ്പുറത്ത്, യൂസുഫ് മുസ്ലിയാർ, ഓ കെ അഷറഫ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ മദ്രസ്സകളിലെ വിദ്ദ്യാർത്ഥികളുടെ ദഫ് മുട്ട്, അറബന മുട്ട്, മാർച്ച് പാസ്റ്റ് തുടങ്ങിയ കലാ പരിപാടികളോടെ വർണ്ണാഭമായ ഘോഷയാത്രയാണു സംഘടിപ്പിക്കപ്പെട്ടത്. നാനാ തുറകളിലുള്ള ആളുകളുടെ പങ്കാളിത്തവും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി.
7 മണിക്ക് ശേഷം തുടർന്ന് നടന്ന സാംസ്കാരിക/ മതകാര്യ പൊതുയോഗവും നടന്നു. മജീദ് പുള്ളുപറംബിൽ സ്വാഹതം പറഞ്ഞു. യോഗം ഓകെ അമ്മദ് നിയന്ത്രിച്ചു. ഉസ്താദ് അബ്ദുൽ കരീം ദാരിമി 'ഹുബ്ബുന്നബി' വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ തോമരശേരി, പി പി മുഹമ്മദ്, ഇബ്രാഹിം ഹാജി തയ്യുള്ളതിൽ, മുസ്തഫ ഹൈതമി, റാഫി വാഫി, യൂസുഫ് മുസ്ലിയാർ, മറ്റ് പ്രമുഖർ സംസാരിച്ചു.


Comments
Post a Comment