കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഓപ്പൺ ലൈബ്രറി ഒരുക്കി
കൂരാച്ചുണ്ട് : വായിച്ചു വളരുക എന്ന സന്ദേശവുമായി പൊതുജ നങ്ങൾക്ക് വായിക്കുന്നതിനും അറിവ് നേടുന്നതിനുമായി കൂരാ ച്ചുണ്ട് ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സെൻ്റ് തോമസ് ഹൈസ്കൂൾ നല്ലപാഠ വും ജെസിഐയുമായി സഹകരി ച്ച് ഓപ്പൺ ലൈബ്രറി പ്രവർത്ത നം തുടങ്ങി.
കാത്തിരിപ്പ് കേന്ദ്രത്തിൽ പു സ്‌തകങ്ങളും പത്രവും ജനങ്ങൾക്ക് വായിക്കാനായി ഉണ്ടാകും. പുസ്തകം വായിക്കുന്നവർ വായന യുടെ ഫോട്ടോയെടുത്ത് സെന്റ് തോമസ് ഹൈസ്കൂൾ നല്ലപാഠംപേജിൽ അപ്ലോഡ് ചെയ്‌താൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ആൾക്ക് സമ്മാനവും നൽകും.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ജലീൽ കുന്നും പുറത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, സ്‌ഥിരസമിതി അധ്യക്ഷരായ സി മിലി ബിജു, സണ്ണി പുതിയകു ന്നേൽ, ജെസിഐ പ്രസിഡന്റ് നാധ്യാപകൻ ഷിബു മാത്യുസ്, ജവാഹർ ലൈബ്രറി സെക്രട്ടറി ജോർജ് ചിരട്ടവയലിൽ, എംപി ഡോ.അനിൽ ജേക്കബ്, പ്രധാ ടിഎ അധ്യക്ഷ ജിഷ മാത്യു, നല്ല പാഠം കോഓർഡിനേറ്റർ റെൻസി ജോർജ്, ജെസിഐ മുൻ സോൺ വൈസ് പ്രസിഡന്റ് ജി തിൻ പതിയിൽ എന്നിവർ പ്രസം ഗിച്ചു.

Comments
Post a Comment