കൂരാച്ചുണ്ടിൽ ശ്മശാനമില്ല , വീട്ടമ്മയ്ക്ക് ചിത മുറ്റത്ത്.
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ പൊതുശ്മശാനമില്ല, വീട്ടുമുറ്റത്ത് ചിതയൊരുക്കി കുടും ബം. ഇന്നലെ കല്ലാനോട് 28-ാം മൈലിൽ മരിച്ച വീട്ടമ്മയ്ക്ക് വീ ട്ടുമുറ്റത്താണ് ചിതയൊരുക്കിയ 5.4 സെന്റ് ഭൂമി മാത്രമുള്ള ഈ കുടുംബത്തിന് മൃതദേഹം സം സ്കരിക്കാൻ മറ്റു മാർഗമില്ല.
2017ൽ ഡെങ്കിപ്പനി സമയത്ത് വിവിധ ഉന്നതികളിൽ മരിച്ചവരുടെമൃതദേഹം വീട് പൊളിച്ചു സം സ്കരിച്ച സംഭവങ്ങളുമുണ്ടായി രുന്നു. ഒട്ടേറെ പേരെ മുൻപും വീട്ടുമുറ്റത്ത് സംസ്കരിച്ചിട്ടുണ്ട്.
41 വർഷം മുൻപ് പൊതുശ്മ ശാനത്തിനു പൊന്നുണ്ടമലയിൽ സർക്കാർ ഭൂമി അനുവദിച്ചെങ്കി ലും സർക്കാരിന്റെയും പഞ്ചായ ത്തിന്റെയും അവഗണന കാര ണം ജനങ്ങളുടെ ദുരിതം തുടരു കയാണ്.
2013ൽ സർക്കാർ ശ്മശാനത്തിന്റെ പ്രാഥമിക പ്രവർത്തന ങ്ങൾക്കായി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. 2 വർ ഷം മുൻപ് ശ്മശാന ഭൂമിക്കു വേലി നിർമിച്ച് ബോർഡ് സ്ഥാ പിക്കുകയും ചെയ്തു.
2024 നവംബർ 28ന് സർക്കാർ കിഫ്ബി മുഖേന 2.32 കോടി രൂപ ആധുനിക വാതക ശ്മശാ നം നിർമിക്കാൻ അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാ ക്ട് സൊസൈറ്റി ഡിപിആർതയാറാക്കി സമർപ്പിച്ചു. പൊതു മരാമത്ത് നിരക്കിൽ മാറ്റം വന്ന തിനാൽ പുതിയ നിരക്കിലേക്ക് എസ്‌റ്റിമേറ്റ് മാറ്റി പ്രവൃത്തിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരാ ഴ്ച മുൻപ് സമർപ്പിച്ചെന്നാണു പഞ്ചായത്ത് അധികൃതർ പറയു ന്നത്. എസ്‌റ്റിമേറ്റ് സൂക്ഷ്മപരി ശോധന നടത്തി സാങ്കേതികാ നുമതി ലഭിച്ചാൽ മാത്രമേ ടെൻ ഡർ നടപടികൾ ആരംഭിക്കാൻ കഴിയൂ

Comments
Post a Comment