ബദൽ റോഡ്; മാഞ്ഞുപോകില്ല എൻ.വി.മത്തായിയുടെ പരിശ്രമം
ചക്കിട്ടപാറ : പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡിനു വേണ്ടി പോരാടിയ നീണ്ടുകു ന്നേൽ എൻ.വി.മത്തായി മൺമ റഞ്ഞിട്ട് 16 വർഷം. ചുരമില്ലാ പ്പാത വീണ്ടും സജീവ ചർച്ചയാ യതോടെ ബദൽ റോഡ് പൂർ ത്തീകരിക്കാൻ മുൻപന്തിയിൽ നിന്നു പ്രവർത്തിച്ച ഈ അധ്യാ പകന്റെ പ്രവർത്തനങ്ങൾ വില പ്പെട്ടതായിരുന്നുവെന്നു മല യോര കർഷക ജനത അനു സ്മരിക്കുന്നു.
1986-87 കാലഘട്ടത്തിൽ ബദൽ റോഡിനു വേണ്ടി പൂഴിത്തോട്, ചെമ്പനോട നിവാസികൾ സജീവമായി രംഗത്തിറങ്ങി യിരുന്നു. ഈ സമയത്ത് കർ മസമിതി പ്രവർത്തന ങ്ങൾക്ക് ചു ക്കാൻപിടിച്ചത് എൻ.വി.മത്തായി ആയിരുന്നു.ബിപാലായുടെ മണ്ണിൽനിന്ന് അധ്യാപക സേവനത്തിനു ശേഷം 1981ലാണ് മത്തായി പൂ ഴിത്തോട് ഗ്രാമത്തിലേക്ക് കുടി യേറിയത്.
മത്തായി നായകനായി കർമ സമിതിയുടെ നേതൃത്വത്തിൽ പുഴിത്തോട്, ചെമ്പനോട നിവാ സികളായ നാട്ടുകാരുടെ സം ഘം പൂഴിത്തോട്ടിൽ നിന്ന് 8 മീ റ്റർ വീതിയിൽ കാടുവെട്ടി തെളിച്ച് പടിഞ്ഞാറത്തറയിലേക്ക് യാ ത്ര നടത്തിയിരുന്നു. വനം വകു പ്പിന്റെ അനുമതിയോടെ നട ത്തിയ യാത്രയിൽ പൊതുമരാമ ത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ഭക്ഷ്യവസ്തുക്കളുമായി യാ ത്രതിരിച്ച സംഘം ഒരാഴ്ചയോ ളം ഓനിപ്പുഴയുടെ ഉത്ഭവ സ്ഥാ നത്ത് ഷെഡ് കെട്ടി താമസിച്ചാ ണ് റോഡ് പണി നടത്തിയത്. ബദൽ റോഡ് സ്വപ്നം കണ്ട് പ്രവർത്തിച്ച ഒരു തലമുറയിലെ ഭൂരിഭാഗം പേരും ലക്ഷ്യം കാ ണാൻ സാധിക്കാതെ ഓർമയാ യി.1994ൽ റോഡിന്റെ തറക്കല്ലി ടൽ ചടങ്ങ് പൂഴിത്തോടിന്റെ ഉത്സവമായിരുന്നു. കഴിഞ്ഞ തലമുറയുടെ ത്യാഗപൂർണമായ സേവനം ബദൽ റോഡിന്റെ രൂ പീകരണത്തിൽ പ്രധാന പങ്കുവ ഹിച്ചു.

Comments
Post a Comment