കൂരാച്ചുണ്ടിൽ തണ്ടപ്പേർ ലഭിക്കുന്നില്ല; കർഷക കുടുംബങ്ങൾ സത്യഗ്രഹ സമരത്തിലേക്ക്
കൂരാച്ചുണ്ട്: 1977ന് മുൻപ്കൈവശമുള്ള റവന്യു രേഖകളു ള്ളതും നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവുള്ളതുമായ സ്ഥലങ്ങൾക്കു നികുതി, തണ്ടപേപ്പർ സർട്ടിഫിക്കറ്റ് വില്ലേജ് അധികൃതർ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സത്യഗ്രഹ സമരം നടത്താൻ കർഷക കുടുംബങ്ങ ളുടെ യോഗം തീരുമാനിച്ചു.
വനം വകുപ്പുമായി ഉണ്ടായിരുന്ന തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷത യിൽ യോഗം ചേർന്ന് തീരുമാനി ച്ച് റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതാണ്. എന്നാൽ വില്ലേജ് അധിക തർ നികുതി സ്വീകരിക്കാൻ തയാ റാകുന്നില്ല.
കർഷക സംഘടനകളെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ യും സഹകരണത്തിൽ സമരം ശക്തമാക്കാനും സമര പ്രഖ്യാ പന പൊതുയോഗം നടത്താനും തീരുമാനിച്ചു.
സമിതി കൺവീനർ കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു ബേബി കാനാട്ട്, മൊയ്തു വയ ലട, തോമസ് തലയണകണ്ടം, നി ക്ലാവോസ് താന്നിക്കൽ, മാത്യു പുതുപറമ്പിൽ, ജോണി വടുതല, സ്കറിയ തലയണകണ്ടം എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment