മരിക്കും മുൻപ് പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാകണം; പ്രാർഥനയോടെ സ്രാമ്പിക്കൽ കുഞ്ഞ്
ചക്കിട്ടപാറ : മരിക്കുന്നതിനു മുൻപ് പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യ മാകണമെന്നാണു പ്രാർഥന-കുടിയേറ്റ കർഷകനും ബദൽ റോഡിനു വേണ്ടി ആദ്യ കാല ഘട്ടത്തിൽ രംഗത്തിറങ്ങിയ ചെമ്പനോട സ്വദേശിയായ കർ ഷകൻ സ്രാമ്പിക്കൽ കുഞ്ഞെട്ടൻ പറയുന്നു.
1977ലാണ് ഒഴുകയിൽ പാപ്പ ച്ചന്റെ നേതൃത്വത്തിൽ പാതയി ലൂടെ സഞ്ചരിച്ചാണ് വയനാട്ടിലേക്ക് ബദൽ റോഡ് എന്ന ആശയത്തിന് തുടക്കമാകുന്ന ത്. പേരാമ്പ്ര എംഎൽഎ ആയിരുന്ന ഡോ.കെ.സി.ജോ സഫിന്റെ നേതൃത്വത്തിൽ കു ഞ്ഞ് സ്രാമ്പിക്കൽ, പാപ്പച്ചൻ ഒഴുകയിൽ, പാപ്പച്ചൻ കടപ്ലാ ക്കൽ എന്നിവർ നാട്ടുകാരിൽ നിന്നും പിരിവെടുത്ത് മുഖ്യമ ന്ത്രി എ.കെ.ആന്റണിയെ തിരു വനന്തപുരത്തു വച്ച് കണ്ട് ബദൽ റോഡിന് ഫണ്ട് അനുവ ദിക്കണമെന്ന് ആവശ്യപ്പെട്ടു. കൽപറ്റ എംഎൽഎ ആയിരുന്ന ഡോ.കെ.ജി. അടിയോടിയും പിന്തുണ നൽകിയിരുന്നു.
ബദൽ റോ ഡ് പൂർത്തി കരിക്കാൻ എല്ലാ സഹാ യവും മുഖ്യമ ന്ത്രി ഉറപ്പു നൽകി. റോ ഡിനായി മരം വെട്ടാൻ 1.50 ലക്ഷം രൂപ യും അനുവദിച്ചു. തുടർന്ന് മു ഖ്യമന്ത്രിയായി വന്ന കെ.കരു ണാകരനും റോഡിന്റെ നിർമാ ണത്തിൽ അതീവ താൽപര്യ മെടുത്ത് ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിച്ച ശേഷമാ ണ് വനം പരിസ്‌ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ബദൽ പാ തയ്ക്ക് വിലങ്ങുതടിയായത് .
ബദൽ റോഡിനു വേണ്ടി ആദ്യ കാലഘട്ടത്തിൽ രംഗത്തി റങ്ങിയ പുഴിത്തോട്, ചെമ്പ നോട സ്വദേശികളിൽ 87കാര നായ സ്രാമ്പിക്കിൽ കുഞ്ഞ ട്ടൻ മാത്രമാണ് ഇപ്പോൾ ജീവി ച്ചിരിക്കുന്നത്. നാടിൻ്റെ വിക സന രംഗത്ത് വൻ നേട്ടം കൈവരിക്കാൻ ഇടയാക്കുന്ന ചുരമില്ലാത്ത ദുരവും ചെലവും കുറഞ്ഞതുമായ ഈ ബദൽ റോഡിനായി എല്ലാവരും ഒറ്റ ക്കെട്ടായി രംഗത്തിറങ്ങണമെ : ന്നും കുഞ്ഞേട്ടൻ പറഞ്ഞു.


Comments
Post a Comment