കൂരാച്ചുണ്ട് കേളോത്ത് വയലിൽ വന്യമൃഗശല്യം രൂക്ഷം

 


മലയോര കർഷകർ ദുരിതത്തിൽ ; കർഷകർക്ക് തോക്ക്‌ ലൈസൻസിനു നടപടി വേഗത്തിലാക്കണമെന്ന് ആവശ്യം


കൂരാച്ചുണ്ട് : മലയോര മേഖല യിൽ കാട്ടുപന്നികൾ ഉൾപ്പെടെ യുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നു, കർഷ കർ ദുരിതത്തിലായി. കാട്ടുപന്നി കുട്ടവും കുരങ്ങും ഇടവിള കൃഷി കൾ നശിപ്പിക്കുന്നതിൽ വൻ നഷ്ടമാണ് കർഷകർക്ക് സംഭവി ക്കുന്നത്.


പഞ്ചായത്തിൽ ഒന്നാം വാർഡി ലെ കണ്ണാടിപ്പാറ ചുമപ്പുങ്കൽ രാ ജേഷിന്റെ കപ്പ, ചേമ്പ് എന്നിവ യാണ് കഴിഞ്ഞ ദിവസം കാട്ടുപ ന്നികൾ നശിപ്പിച്ചത്. കൃഷിയിട ത്തിൽ വന്യമൃഗ ശല്യം രൂക്ഷമാ യതോടെ ഒരു വർഷം മുൻപ് തോക്ക് ലൈസൻസിനു വേണ്ടി രാജേഷ് അപേക്ഷ സമർപ്പിച്ചെ ങ്കിലും നടപടി ക്രമങ്ങൾ ഇപ്പോ ഴും പൂർത്തീകരിച്ചിട്ടില്ല. ലൈസൻസിന്റെ അപേക്ഷ ഹിയ റിങ് നടത്താൻ ഇപ്പോൾ കല ക്ടർ ഓഫിസിലാണ് ഉള്ളതെന്ന് കർഷകൻ പറയുന്നു.


ത്രേസ്യാമ്മ കളപ്പുരയ്ക്കൽ, ജോസ് എഴുത്താണിക്കുന്നേൽ, ചന്ദ്രൻ കെഎംസിടി എന്നിവരു ടെ കാർഷിക വിളകളും നശിപ്പി ച്ചിട്ടുണ്ട്. കൃഷി നാശത്തിന് വനം വകുപ്പ് അനുവദിക്കുന്ന നാമമാ ത തുക മാസങ്ങളായി ലഭിച്ചിട്ടു മില്ലെന്നു കർഷകർ ആരോപിക്കുന്നു


കർഷകർക്ക് തോക്ക് ലൈസൻസ് നൽകാനുള്ള നടപ ടി വേഗത്തിലാക്കണമെന്നും കൃ ഷിയിടത്തിലെ വന്യമൃഗ ശല്യം വനം വകുപ്പ് നിയന്ത്രിക്കണമെ ന്നും സ്‌ഥലം സന്ദർശിച്ച പഞ്ചാ യത്ത് മെംബർ വിൽസൻ പാത്തി ച്ചാലിൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി