ടൂറിസ്റ്റ് ബസ് ഡ്രൈവർ മദ്യപിച്ച് ഛർദ്ദിച്ച് ബോധം കെട്ടു, കുറ്റ്യാടി ചുരത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിയഴക്ക്
തൊട്ടിൽപാലം : സർവീസിനിടെ ടൂറിസ്റ്റ് ബസ് ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടതിനെ തുടർന്ന് യാത്രക്കാർ മണിക്കൂറോകളോളം റോഡിൽ കുടുങ്ങി. മലപ്പുറം വഴിക്കടവ് - ബെംഗളൂരു ടൂറിസ്റ്റ് ബസ് കുറ്റ്യാടി ചുരത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വഴിക്കടവിൽ നിന്ന് ബെംഗളൂരുവിലേക്ക് രാത്രികാല സർവീസ് നടത്തുന്ന ബസാണ്. കുറ്റ്യാടി ചുരം വഴിയാണ് ബെംഗളൂരുവിലേക്ക് പോകുന്നത്. ചുരം വഴി പോകുമ്പോൾ ബസ് റിവേഴ്സ് വരികയും മറ്റൊരു കാറിലേക്ക് ഇടിക്കുകയും ചെയിരുന്നു.
മദ്യപിച്ച് ലക്കുകെട്ടാണ് ഡ്രൈവർ വാഹനമോടിച്ചിരുന്നത്. തിരുനെല്ലി എത്തിയതോടെ ഡ്രൈവർ ഛർദ്ദിച്ച് ബോധം കെട്ടു. ഇതോടുകൂടി യാത്രക്കാർ വഴിയിൽ കുടുങ്ങി.
ഡ്രൈവറുടെ ബോധം പോയതോടെ യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. താൽക്കാലിക ഡ്രൈവർ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് മദ്യപിച്ചതടക്കം അറിഞ്ഞതെന്നും ട്രാവൽ ഏജൻസി വ്യക്തമാക്കി.

Comments
Post a Comment