തലയാട് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം

  




തലയാട് :  തലയാട് പടിക്കൽ വയലിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ചെമ്പുങ്കര സ്വദേശിനി സരോജിനി അമ്മ മരണപ്പെട്ടു. പരേതനായ ശേഖരൻ നായരുടെ ഭാര്യയാണ് 

പടിക്കൽവയൽ ജംഗ്ഷനിൽ രാവിലെ  മണിക്കായിരുന്നു വാഹനാപകടം. പുനൂർ സ്വദേശികൾ ഡ്രൈവിംഗ് പഠനത്തിനിടെ വാഹനം നിയന്ത്രണം വിട്ട് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച് പലചരക്ക് കച്ചവട കടയിലേക്ക് വാഹനമിടിച്ച് കയറുക ആയിരുന്നു. കടയുടെ സമീപം നിന്നിരുന്ന സ്ത്രീയുടെ ദേഹത്തേക്കാണ് വാഹനം ഇടിച്ചത്, കടയിലുണ്ടായിരുന്ന ബേക്കറി ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരിക്ക് ഏറ്റിട്ടുണ്ട്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി