കൂരാച്ചുണ്ടിൽ മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ പരിപാടിക്ക് പുതിയ മാനദണ്ഡങ്ങൾ
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തും ഫോറസ്ററ് ഡിപ്പാർട്മെന്റും സംയുക്തമായി മനുഷ്യ - വന്യ ജീവി ലഘൂകരണ പരിപാടിക്ക് കർമ്മപരിപാടി രൂപീകരിച്ചു. പ്രസിഡണ്ട് ഓ കെ അമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി റേഞ്ച് ഓഫീസറും ബി എഫ് ഓ അനുശ്രീയും ജനപ്രതിനിധികളായ വിൻസി തോമസ്, ആന്റണി പുതുകുന്നേൽ, ഡാർലി അബ്രഹാം, സിമിലി ബിജു, റസീന യൂസുഫ്, ഫാത്തിമ നിഷാന തുടങ്ങിയവർ സംബന്ധിച്ചു.
നിലവിൽ സോളാർ ഫെൻസിംഗ് ചെയ്ത പ്രദേശങ്ങളിലെ പ്രവർത്തനരഹിതമായ ഫെൻസിംഗ് അടിയന്തരമായി
നന്നാക്കുക, സോളാർ ഫെൻസിങ് കടന്നുപോകുന്ന വനാധിർത്തികൾ മൂന്നു മാസത്തിൽ ഒരിക്കൽ കാടു വെട്ടി സംരക്ഷിക്കുന്നതിനുള്ള തീരുമാനം (ഉത്തരവാദിത്വം) ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുക, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ കക്കയം കല്ലാനോട് പ്രദേശങ്ങളിൽ സോളാർ ഫെൻസിഗ് സജ്ജമാക്കുക, വർദ്ധിച്ചു വരുന്ന ആനശല്യം,കുരങ് ശല്യം, മലാൻ, മലയണ്ണാൻ എന്നിവയുടെ ശല്യത്തിൽ നിന്ന് കർഷകന് തെങ്ങ്, റബ്ബർ, കമുക്,വാഴ എന്നീ കാർഷിക ഉത്പന്നങ്ങളിൽ നിന്ന് നഷ്ടം സംഭവിക്കുന്നത് പഠിക്കുന്നതിന് കമ്മീഷനെ വെക്കുക, ആശ്വാസ പാക്കേജുകൾ നടപ്പിലാക്കുക, നിലവിൽ നൽകുന്ന കാർഷിക നഷ്ട തുക വർദ്ധിപ്പിക്കുക, കൃഷിനാശത്തിനും വളർത്തുമൃഗങ്ങൾ വന്യജീവി ആക്രമണത്തിന് ഇരയായതിനും മനുഷ്യന് അപകടം പറ്റിയതിലും നഷ്ടപരിഹാരം ഉടനടി നൽകുക, മലയോര മേഖലയിലെ സ്ഥലങ്ങളുടെ ഭൂനികുതി കുറയ്ക്കുക, പെട്ടെന്നുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് അടിയന്തരമായി ഗ്രാമപഞ്ചായത്തിൽ ഒരു RRT ടീമിനെ നിയമിക്കുക, കടുവയുടെയും പുലിയുടെയും സാന്നിധ്യം സംശയം ഉള്ള സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുക, കുരങ് ശല്യം വർദ്ധിച്ച സാഹചര്യത്തിൽ അവയെ അകറ്റുന്നതിനുള്ള സ്വാതന്ത്ര്യം കർഷകന് അനുവദിക്കുക, മുൻകാലങ്ങളിൽ നടത്തിയിരുന്നത് പോലെ ഫോറസ്റ്റ് അതിർത്തികൾ കാടുവെട്ടി സംരക്ഷിക്കുക, തോക്ക് ലൈസൻസ് അനുവദിക്കുമ്പോൾ വന്യജീവി സങ്കേതങ്ങളിൽ നിന്നും 10 കിലോമീറ്റർ പരിധി എന്ന് നിഷ്കർഷിക്കുന്ന നിയമം ഒഴിവാക്കി അപേക്ഷിക്കുന്ന മുഴുവൻ കർഷകർക്കും ലൈസൻസിനുള്ള എൻ ഓ സി നീയമാനുസൃതം അനുവദിക്കുക, തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

Comments
Post a Comment