ചക്കിട്ടപാറ; മുതുകാടിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് ഗുരുതര പരിക്ക്

 



 ചക്കിട്ടപാറ:  പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്.പ്ലാന്റേഷൻ കോർപറേഷന്റെ  മുതുകാട് ഉള്ള എസ്റ്റേറ്റിൽ ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം.എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്ലാന്റേഷൻ കോർപ്പറേഷനിലെ വാച്ചർ ആയ പേരാമ്പ്ര സ്വദേശിയായ ബാബുവിനെ(47) ആക്രമിക്കുകയായിരുന്നു.  

പേരാമ്പ്ര എരവട്ടൂർ സ്വദേശിയാണ് ബാബു. കാട്ടാന ബാബുവിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കയറി. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി