സഹപാഠിക്ക് വീടൊരുക്കാൻ; കലോത്സവ ദിനങ്ങളിൽ തട്ടുകടയിട്ട് വിദ്യാർഥികൾ
മാവൂർ: സഹപാഠിക്കു വീടൊരുക്കാൻ തട്ടുകട നടത്തി വിദ്യാർഥികൾ . മാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻഎ സ്എസ് വിദ്യാർഥികളാണു കൂട്ടുകാരനു വീടു നിർമിച്ചു നൽകാൻ സ്‌കൂൾ കലോത്സവ ദിവസങ്ങ ളിൽ തട്ടുകട നടത്തി പണം കണ്ടെത്തുന്നത്.
ആൺകുട്ടികൾ നടത്തുന്ന 'കേറി കുടുങ്ങി' എന്ന തട്ടുകട യും പെൺകുട്ടികളുടെ 'ജിമിക്കി തട്ടുകട'യും രണ്ടു ദിവസങ്ങളാ യി സ്‌കൂൾ മുറ്റത്ത് ഹിറ്റായി. ഇവർക്കു കൂട്ടായി രക്ഷിതാക്കളും അധ്യാപകരും മറ്റു സ്കൂൾ ജീവ നക്കാരുമുണ്ട്.
രക്ഷിതാക്കൾ വീടുകളിൽ നി ന്നു വിവിധ പലഹാരങ്ങൾ ഉണ്ടാ ക്കിക്കൊടുത്താണ് ഇവരെ സഹായിച്ചത്. വീടുകളിൽ നിന്നെത്തിച്ച് പലഹാരങ്ങൾ വിറ്റ് പെൺകുട്ടികളും, ലൈവ് സോഡ, മധുര പാനീയങ്ങൾ, പഴങ്ങൾ, ഉപ്പിലിട്ട പഴങ്ങൾ എന്നിവ വിറ്റ് ആൺകുട്ടികളും സജീവമാ യി. പൂർണമായും ഹരിത പ്രോ ട്ടോക്കോൾ പാലിച്ചാണ് ഇരുകൂട്ട രും തട്ടുകട ഒരുക്കിയത്.
കഴിഞ്ഞ വർഷം തട്ടുകട നട ത്തിയും സ്പോൺസർഷിപ്പിലു ടെ പണം കണ്ടെത്തിയും പണം സമാഹരിച്ചിരുന്നു. വിദ്യാർഥിക ളുടെ സന്മനസ്സിനു കൂട്ടായി അധ്യാപകർ ചേർന്നു വീടു പണി ക്കാവശ്യമായ സിമന്റ് വാങ്ങിച്ചു നൽകി. ഇക്കൊല്ലം പണി പൂർ ത്തിയാക്കി കൂട്ടുകാരനു വീടു സമ്മാനിക്കാനുള്ള ഒരുക്കത്തിലാണു കുട്ടികൾ.

Comments
Post a Comment