കുടുംബത്തിന്റെ വേരുകൾ തേടി വീണ്ടും ശ്രീലങ്കൻ സംഘം നാദാപുരത്ത്.
നാദാപുരം: ജാതിയേരിയിലെ ആവുക്കൽ തറവാട് ആഘോഷ ലഹരിയിലാണ്. തറവാട്ടിലെ മൂത്ത കാരണവർ അബ്ദുള്ളയുടെ കുടുംബം ശ്രീലങ്കയിൽനിന്ന് കുടുംബവേര് തേടി തറവാട്ടി ലെത്തിയതിന്റെ ആഘോഷം. 40 വർഷത്തിനുശേഷമാണ് അബ്ദുള്ളയുടെ മക്കളും പേരമക്കളും അടങ്ങുന്ന പതി നഞ്ചംഗസംഘം ബുധനാഴ്ച ആവുക്കൽ തറവാട്ടിലെത്തി യത്.
അബ്ദുള്ളയുടെ സഹോദ രങ്ങളായ സൂപ്പി, മമ്മു, പോ ക്കർ, യൂസഫ്, കുഞ്ഞാമി എന്നിവരുടെ മക്കളും പേരക്കു ട്ടികളും അവരുടെ കുടുബവും ഇവരെ വരവേറ്റു. 90 വർഷം മുൻപ് ആവുക്കൽ ഇബ്രാഹിം കുട്ടിയുടെ മൂത്തമകൻ അബ്ദു ള്ളയും രണ്ടുകുട്ടുകാരും സി ലോണിലേക്ക് (ഇന്നത്തെ ശ്രീ ലങ്ക) നാടുവിട്ടിരുന്നു. രണ്ടു വർഷത്തെ സിലോൺ വാസ ത്തിനുശേഷം അബ്ദുള്ള നാ ട്ടിൽ തിരിച്ചെത്തി സഹോദരൻ സൂപ്പിയെയും കൂട്ടി വീണ്ടും സി ലോണിലേക്ക് പോയി. രണ്ടു വർഷം കഴിഞ്ഞപ്പോൾ സൂപ്പി തിരിച്ച് നാട്ടിലെത്തി. എന്നാൽ, അബ്ദുള്ള ശ്രീലങ്കയിൽ വേരു റപ്പിച്ചു.
ശ്രീലങ്കൻ യുവതിയെ കല്യാ ണംകഴിച്ച് അവിടെ സ്ഥിരതാ മസമാക്കി. തുടക്കകാലത്ത് നാ ട്ടിലേക്ക് കത്തുകൾ അയച്ചി രുന്നെങ്കിലും പിന്നീട് നിലച്ചു. പലപ്പോഴും നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാധി ച്ചില്ല. വാർധക്യത്തിന്റെ അവശതയിൽ അബ്ദുള്ള മക്കളോ ട് തന്റെ അന്ത്യാഭിലാഷം പറ ഞ്ഞു. തന്റെ കുടുംബം കേരള ത്തിലുണ്ടെന്നും നിങ്ങൾ അവ രെപ്പോയി കാണണമെന്നും. അങ്ങനെ 40 വർഷം മുൻപ് അബ്ദുള്ളയുടെ രണ്ട് പെൺ മക്കളും അവരുടെ ഭർത്താ ക്കന്മാരും കേരളത്തിലെത്തി. നാദാപുരം ജാതിയേരിയിലെ ആവുക്കൽ തറവാട്ടിൽ അവർ - ഒത്തുകൂടി.
മൂന്നുദിവസം കഴിഞ്ഞാ ണ് മടങ്ങിയത്. പക്ഷേ പര സ്പരം കൈമാറിയ വിലാസം നഷ്ടപ്പെട്ടു. വന്നിറങ്ങിയ വട കര റെയിൽവേ സ്റ്റേഷനും ജാ തിയേരി മസ്‌ജിദും അവരുടെ മനസ്സിലുണ്ടായിരുന്നു. രണ്ടു മാസംമുൻപ് പിതാവിന്റെ കുടുംബവേരുകളിലേക്ക് മട ങ്ങാൻ അവർ ഗൂഗിളിൽ വടകരയെന്ന് സേർച്ച് ചെയ്തു. ആദ്യം വന്ന അഡ്രസ് വടകര എംഎം ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തായിരുന്നു.
അതിലെ നമ്പറിൽ ബന്ധ പ്പെട്ടപ്പോൾ ഫോണെടുത്തത് സ്ഥാപന ഉടമ റോഷ്‌നി മഹ്മൂദ്. വിവരങ്ങൾ കേട്ടറിഞ്ഞഇദ്ദേഹം വളയം ജാതിയേരിയി ലെ ആവുക്കൽ തറവാട്ടിൽവ ന്ന് കാര്യങ്ങൾ പറഞ്ഞശേഷം ഇരുവീട്ടുകാർക്കും പരസ്പരം പരിചയപ്പെടാനുള്ള അവസരമൊരുക്കി.
തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം പതിനഞ്ചംഗ ശ്രീലങ്കൻ കുടുംബം ബുധനാ ഴ്ച കോഴിക്കോട് വിമാനത്താവ ളത്തിൽ എത്തി. അബ്ദുള്ളയു ടെ മക്കളായ ആമിന, അലീമ, ഫാത്തിമ, സുലൈഹ, ഇബ്രാ ഹിം, എന്നിവരും മരുമക്കളും പേരക്കുട്ടികളുമാണ് സംഘ ത്തിലുള്ളത്.

Comments
Post a Comment