ചക്കിട്ടപാറ ; മുതുകാട് കാട്ടാനാക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിക്ക് അടിയന്തിര ധനസഹായം ആവശ്യപ്പെട്ടു
ചക്കിട്ടപാറ: മുതുകാട് പ്ലാൻ്റേഷനിൽ കാട്ടാനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര സ്വദേശി ബാബുവിന് അടിയന്തിര ധനസഹായം നൽകണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വൽസൻ എടക്കോടൻ ആവശ്യപ്പെട്ടു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്ലാന്റേഷൻ തൊഴിലാളിയായ ബാബുവിൻ്റെ ചികിത്സാ ചെലവ് മറികടക്കാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ വലിയ ഭീതിയിലാണെന്നും, ശാശ്വതപരിഹാര നടപടികൾ അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവസ്ഥലം സന്ദർശിച്ച് പ്ലാൻറ്റേഷൻ എം.ഡിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗം കെ.ജി. രാമനാരായണൻ, എച്ച്.എം.എസ്. മണ്ഡലം പ്രസിഡന്റ് കെ.വി. ബാലൻ, പേരാമ്പ്ര പഞ്ചായത്ത് അംഗം കെ.കെ. പ്രേമൻ, കെ.പി. രവീന്ദ്രൻ, എ.കെ. അഭിലാഷ്, കെ.എം. രജില എന്നിവർ പങ്കെടുത്തു

Comments
Post a Comment