ചക്കിട്ടപാറയിലെ പോളിങ് സ്റ്റേഷൻ പുനഃക്രമീകരണം: യോഗം വിട്ടിറങ്ങി യുഡിഎഫ്
ചക്കിട്ടപാറ : പഞ്ചായത്തിലെ പോളിങ് സ്റ്റേഷനുകൾ പുനക മീകരിക്കുന്നതിനായി പഞ്ചായ ത്ത് സെക്രട്ടറി വിളിച്ച യോഗ ത്തിൽ നിന്നു യുഡിഎഫ് പ്രതി നിധികൾ ഇറങ്ങിപ്പോയി.
16-ാം വാർഡിലെ പോളിങ് സ്‌റ്റേഷൻ നിർണയിക്കുന്നത് സംബന്ധിച്ച തർക്കമാണ് കാരണം. 1350 വോട്ടർമാരുള്ള വാർഡിൽ അനുവദിക്കുന്ന രണ്ടാമത്തെ പോളിങ് സ്‌റ്റേഷൻ പെരുവണ്ണാമുഴി ഫാത്തിമമാതാ യുപി സ്കൂ ളിൽ അനുവദിക്കണമെന്ന ആവ ശ്യം നിരാകരിച്ചതിനെ തുടർന്നു യൂഡിഎഫ് പ്രതിനിധികളായ റെജി കോച്ചേരി, ജയിംസ് മാത്യു, പെരിഞ്ചേരി കുഞ്ഞമ്മദ് എന്നിവ രാണ് ഇറങ്ങിപ്പോയത്.
രാഷ്ട്രീയ പാർട്ടികളുടെ താൽ പര്യങ്ങൾ മാത്രമല്ല വോട്ടർമാരു ടെ സൗകര്യം പരിഗണിച്ചാകണം പോളിങ് സ്‌റ്റേഷനുകൾ നിർണ യിക്കേണ്ടതെന്ന് നേതാക്കൾ പറ ഞ്ഞു.
16-ാം വാർഡിലെ പെരുവണ്ണാമൂഴി ഭാഗത്തുള്ളവർക്ക് ഏതാണ്ട് 4 കിലോമീറ്ററോളം സഞ്ചരിച്ചു വേണം ഇപ്പോഴത്തെ പോളിങ് സ്‌റ്റേഷനിൽ എത്താൻ. അതു വോട്ടർമാർക്ക് പ്രയാസം സൃഷ്ടി ക്കുമെന്നും അതിനാൽ 16-ാം വാർഡിലെ രണ്ടാം പോളിങ് സ്‌റ്റേഷൻ ഫാത്തിമമാതാ യൂപി സ്‌കൂളിൽ സ്‌ഥാപിക്കണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡ ന്റ് റെജി കോച്ചേരി ആവശ്യപ്പെട്ടു

Comments
Post a Comment