ചക്കിട്ടപാറ സഹകരണ ബാങ്ക് ജീവനക്കാരന് ക്രൂരമായിമർദനമേറ്റതായി പരാതി

 


ചക്കിട്ടപാറ : ചക്കിട്ടപാറ സർവീസ് സഹകരണബാങ്കി ലെ വായ്പക്കുടിശ്ശിക പിരിവിന്റെ ഭാഗമായി വീടുസന്ദർശനം നടത്തിയ ബാങ്ക് ജീവന ക്കാരന് വീട്ടുകാരന്റെ മർദനമേറ്റതായി പരാതി. ബാങ്കിലെ സീനിയർ ക്ലാർക്ക് ബിബിൻ രാജിനാണ് മാട്ടനോടുവെച്ച് മർദനമേറ്റത്. ദീർഘകാലമായി വായ്‌പ കുടിശികയാക്കിയമാട്ടനോട് സ്വദേശി  മുരളീധരനാണ് ആക്രമണം നടത്തിയത്.  ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെ ടുത്തിയതിന് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു പേരാമ്പ്ര താലൂ ക്ക് ആശുപത്രിയിൽ ചികിത്സ് തേടി. ബിബിൻരാജിന്റെ പരാതിയിൽ വീട്ടുകാരൻ്റെ പേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. ബാങ്ക് ജീവനക്കാരനെ മർദിച്ചയാൾക്കുനേരേ കർശന നടപടി സ്വീകരിക്കണമെന്ന് ബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി. രഘു നാഥ് അധ്യക്ഷനായി. കെ.കെ. നൗഷാദ്, എസ്.പി. ജനാർദനൻ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി