കോഴിക്കോട്ടുകാർക്ക് മുന്നിൽ ഇംഗ്ലീഷ് സിനിമയുടെ കാഴ്ചകളെത്തിക്കുന്ന ക്രൗൺ തിയേറ്റർ

 



ആ കഥാസാരങ്ങളാണ് കോഴിക്കോട്ടുകാരെ ' ഇംഗ്ലീഷ് സിനിമയിലേക്കടുപ്പിച്ചത്


കോഴിക്കോട് : 'അൻപതുക ളിലാണ് ചെറിയച്ഛൻ രാമമൂർ ത്തിയും അച്ഛൻ രാധാകൃഷ്ണനും ക്രൗൺ തിയേറ്ററിലൂടെ ഇംഗ്ലീ ഷ് സിനിമകൾ കോഴിക്കോട്ടെ ത്തിച്ചത്. ആദ്യത്തെ മൂന്നുമാ സങ്ങൾക്ക് ശേഷം കഥ മനസ്സി ലാകാത്തതിന്റെപേരിൽ ആളു കുറഞ്ഞതോടെ സിനിമകളു ടെ കഥാസാരം മലയാളത്തിൽ നോട്ടീസടിച്ചാണ് ആളുകളെ തി യേറ്ററിലേക്കടുപ്പിച്ചത്' -കോഴി ക്കോട്ടുകാർക്ക് മുന്നിൽ ഇംഗ്ലീ ഷ് സിനിമയുടെ കാഴ്ചകളെത്തി ച്ച ക്രൗൺ തിയേറ്ററിന്റെ ചരി ത്രം ഡൽഹി ജെഎൻയു സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റി ക്സിലെ ഫിലിം സ്റ്റഡീസ് വിദ്യാർ ഥികൾക്ക് മുന്നിൽ അവതരിപ്പി ക്കുകയായിരുന്നു കുടുംബാം ഗങ്ങളിലൊരാളായ എ.ആർ. വിനോദ്. ചെറിയച്ഛൻ ബോംബ യിലും മദ്രാസിലും പോയാണ് ഇംഗ്ലീഷ് സിനിമകൾ തിരഞ്ഞെ ടുത്തിരുന്നത്. അവിടത്തെ വി തരണക്കാരെ കണ്ടെത്തി ആഴ്ച യിൽ ഒരു പ്രദർശനം സംഘടി പ്പിച്ചാണ് മടങ്ങിവരാറ്. തുടക്ക ത്തിൽ ആളുണ്ടായിരുന്നെങ്കി ലും പിന്നീട് കഥ മനസ്സിലാകു ന്നില്ലെന്ന് പറഞ്ഞ് കാണികൾ കുറഞ്ഞുതുടങ്ങി. തുടർന്നാണ് വിതരണക്കാർ അയച്ചുതരുന്ന ഇംഗ്ലീഷിലുള്ള കഥാസാരം മലയാളത്തിലേ ക്ക് വിവർത്ത നം ചെയ്ത് നോട്ടീ സടിച്ചുതുടങ്ങിയത്. നോട്ടീസുകൾ വിത രണം ചെയ്ത് തുടങ്ങി യതോടെ സിനിമകാണാൻ ആളെത്തിത്തുടങ്ങിയെന്നും വിനോദ് പറഞ്ഞു.


ഡൽഹിയിലെത്തിയ എ.ആർ. വിനോദ് സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് ഏസ്തറ്റിക്സിലെ ഫിലിം സ്റ്റഡീ സ് അസി. പ്രൊഫസറായ കോ ഴിക്കോട് സ്വദേശി രതീഷിന്റെ ക്ഷണപ്രകാരമാണ് വിദ്യാർഥി കളോട് സംസാരിക്കാനെത്തി യത്. മലയാളികളല്ലാത്ത വി ദ്യാർഥികൾ കോഴിക്കോടിന്റെ സിനിമാചരിത്രത്തെക്കുറിച്ചും ക്രൗൺ തിയേറ്ററിനെക്കുറിച്ചും വളരെ കൗതുകത്തോടെയാണ് ചോദിച്ചറിഞ്ഞതെന്ന് എ.ആർ. വിനോദ് 'മാതൃഭൂമി'യോട് പറ ഞ്ഞു. കോഴിക്കോട്ടെ ഇംഗ്ലീഷ് സിനിമാപ്രദർശനത്തിന്റെ ചരി ത്രത്തെക്കുറിച്ചും ക്രൗൺ തിയേ റ്ററിൽവന്ന സാങ്കേതികമാറ്റങ്ങ ളെക്കുറിച്ചുമായിരുന്നു രണ്ടുമ ണിക്കൂർ നീണ്ട ചർച്ചയിൽ വി ദ്യാർഥികൾക്ക് അറിയേണ്ടിയി രുന്നതെന്ന് എ.ആർ. വിനോദ് പറഞ്ഞു.


1920-കളിൽ തുടങ്ങിയ തിയേറ്റർ 40-കളുടെ അവസാന ത്തിലാണ് പൂതേരി കുടുംബ ത്തിൽനിന്ന് എ.ആർ. വിനോ ദിന്റെ അച്ഛനും ചെറിയച്ഛനും ചേർന്ന് വാങ്ങുന്നത്. ചെറിയച്ഛ ന്റെ മകൻ എ.ആർ. പ്രകാശും എ.ആർ. വിനോദും ചേർന്നാ ണ് നിലവിൽ തിയേറ്റർ മുന്നോ ട്ടുകൊണ്ടുപോവുന്നത്. 1939-ൽ പുറത്തിറങ്ങിയിരുന്ന 'ഗോൺ വിത്ത് ദി വിൻഡ്' അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിൽ തുടങ്ങി ഈ വർഷം പുറത്തിറങ്ങിയ 'എഫ് വൺ' അടക്കമുള്ള ഒട്ടേറെ ഇം ഗ്ലീഷ് ചിത്രങ്ങൾ കോഴിക്കോ ട്ടുകാരിലേക്കെത്തിക്കാനായി.


ഇംഗ്ലീഷ് സിനിമ വിതരണക്കാ രുടെ ആവശ്യങ്ങൾക്കനുസരി ച്ചാണ് ഓരോ സാങ്കേതികമാറ്റ ങ്ങളും കൊണ്ടുവന്നതെന്നും വിനോദ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി