മദ്യലഹരിയിൽ പുഴയിൽച്ചാടി; നീന്തിക്കയറിയത് കൊടും വനത്തിൽ

 



കോതമംഗലം:  മദ്യലഹരി യിൽ പുഴയിൽ ചാടിയ ആൾ ഒഴുക്കിൽപ്പെട്ടതോടെ നീന്തി കയറിയത് കാട്ടാനകളടക്കം വന്യമൃഗങ്ങൾ നിറഞ്ഞ കൊ ടുംവനത്തിൽ.

മണിക്കൂറുകളുടെ തിരച്ചി ലിനൊടുവിൽ വനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെ അഗ്നി രക്ഷാസേന രക്ഷിച്ച് ആശു പത്രിയിൽ എത്തിച്ചു. കീരം പാറ പാലമറ്റം കൂവപ്പാറ നഗ റിൽ കളപ്പുരക്കുടി കൃഷ്ണകു മാർ (52) ആണ് തിരുവോ ണനാളിൽ ഉച്ചയ്ക്ക് 12 ഓടെ പുഴയിൽ ചാടിയത്. പാല മറ്റം ചീക്കോട് ഭാഗത്തെ ബാറിന് എതിർവശത്തുള്ള റബ്ബർത്തോട്ടത്തിൽനിന്നാ ണ് ഇയാൾ പെരിയാറിലേക്ക് ചാടിയത്.

ഒഴുക്കിൽപ്പെട്ടതോടെ നീന്തി ഇഞ്ചത്തൊട്ടി വനത്തി ലെ അടിച്ചിറ്റിത്തോട് ഭാഗ ത്ത് കയറിപ്പറ്റി. ഇയാൾ പു ഴയിൽ ചാടുന്നതു കണ്ട നാ ട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്.

അഗ്നിരക്ഷാസേന ഡിങ്കി ബോട്ടിൽ പുഴ കടന്ന് വന ത്തിൽ രണ്ട് മണിക്കുറോ ളം തിരച്ചിൽ നടത്തിയാണ് അബോധാവസ്ഥയിൽ കിടക്കുന്ന കൃഷ്ണകുമാറിനെ കണ്ടെത്തിയത്. പുഴത്തീര ത്തുനിന്ന് അരക്കിലോമീറ്റർ മാറിയാണ് ഇയാൾ കിടന്നി രുന്നത്.

വെള്ളം നൽകിയതോടെ ഉഷാറായ ആളെ അനുന യിപ്പിച്ച് ബോട്ടിൽ കൂട്ടി ക്കൊണ്ടുവന്ന ശേഷം ആം ബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തടിപ്പണിക്കാരനാണ് കൃഷ്ണ കുമാർ. സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മയിൽ എന്നിവരുടെ നേ തൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്ര വർത്തനം നടത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി