കൂരാച്ചുണ്ടിൽ മലയോര ഹൈവേക്കായി ഭൂമി വിട്ടുനൽകിയവർക്ക് പ്രത്യേക പരിഗണന ലഭിക്കും
കൂരാച്ചുണ്ട് : മലയോരഹൈവേക്കു വേണ്ടി കൂരാച്ചുണ്ട് ടൗണിൽ സൗജന്യമായി ഭൂമി വിട്ടു നൽകിയവർ പുതിയ കെട്ടിട നിർമാണത്തിനും നവീകരണത്തിനും അനുമതി തേടുമ്പോൾ മലയോര ഹൈവേ അതോറിറ്റിയുടെ (കെ ആർ എഫ് ബി) സാക്ഷ്യപത്രം സമർപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ നിലവിലുള്ള ഭൂമിയുടെ അതിർത്തിയിൽ നിന്നും 3 മീറ്റർ വിട്ട ശേഷം കെട്ടിടം നിർമിക്കണമെന്നാണു നിലവിലെ നിയമ പ്രകാരം പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പറയുന്നത്. ഭൂവുടമകൾ റോഡ് വികസനത്തിനു കെആർഎഫ്ബിക്കു വിട്ടുനൽകിയ ഭൂമിയുടെ അളവിനെ സംബന്ധിച്ച സാക്ഷ്യപത്രം അനുവദിക്കുന്ന പക്ഷം ഈ പ്രശ്നം മറികടക്കാനാവും..
ഇന്നലെ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ ആർ എഫ് ബി അധികൃതരും പഞ്ചായത്ത് ഭരണസമിതിയും നടത്തിയ ചർച്ച പ്രകാരം ഏഴോളം കെട്ടിട ഉടമകളുടെ അപേക്ഷകൾ പരിശോധിക്കുകയും കെട്ടിടത്തിന്റെ അളവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അധികം വൈകാതെ കെ ആർ എഫ് ബി അധികൃതർ ഇവർക്ക് സാക്ഷ്യപത്രം നൽകുകയും കെട്ടിട നിർമ്മാണ അനുമതി പഞ്ചായത്തിൽ നിന്നും ലഭ്യമാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് വാർത്താ കുറിപ്പിൽ അറിയിച്ചു.

Comments
Post a Comment