മാവേലിവേഷത്തിൽ ഡോക്ടർ രോഗംമറന്ന് സെൽഫി എടുത്ത് രോഗികൾ
പയ്യോളി : ചികിത്സയെത്തിയ രോഗികൾ ഡോക്ടറെ കണ്ട പ്പോൾ അമ്പരന്നു. ഡോക്ടറുടെ സീറ്റിൽ മാവേലിവേഷധാരിയെ കണ്ടപ്പോൾ രോഗംമറന്ന് ആദ്യം സെൽഫിക്കൊരുങ്ങി. പിന്നീടാകട്ടെ ചികിത്സ യെന്ന് രോഗികൾ. ഉത്രാടദി വസം പയ്യോളിയിലെ ഡോ. രാകേഷ്കുമാർ ഝായെ കാ ണാനെത്തിയ രോഗികളാണ് അമ്പരന്നത്.
മാവേലിയുടെ വേഷംകെട്ടി യായിരുന്നു ഡോക്ടറുടെ ചികിത്സ. ഡോക്ടറുടെ മുറിയിലേക്കു കയറിയ രോഗികൾ ആദ്യമൊ ന്ന് അമ്പരന്നെങ്കിലും നാഡി മിടിപ്പ് പരിശോധിക്കുന്നതിനു മുൻപ് സെൽഫിയെടുക്കാനാ യിരുന്നു താത്പര്യം. സംഭവമ റിഞ്ഞ സുഹൃത്തുക്കൾ രോഗ മില്ലാതെതന്നെ സെൽഫിയെടുക്കാൻ മാത്രമായും എത്തി.
ബിഹാറിലെ മധുബാനി സ്വദേശിയായ ഡോ. രാകേഷ്കു മാർ 2011 മുതൽ പയ്യോളിയിലുണ്ട്. 2004-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് നേ ടിയത്. നാട്ടുകാരോടൊപ്പം ഓണാഘോഷത്തിൽ പങ്കാളിയാകുകയെന്നതായിരുന്നു തൻ്റെ ഉദ്ദേശ്യമെന്ന് ഡോക്ടർ നയം വ്യക്തമാക്കി. രാത്രിവരെ മാവേലിവേഷത്തിൽത്തന്നെ യായിരുന്നു ചികിത്സ.
ഉച്ചവരെയെത്തിയ രോഗി കളിൽനിന്ന് ഫീസ് വാങ്ങിയ തുമില്ല. കൂടുതൽ രോഗികളു മെത്തി. ഉത്തരേന്ത്യക്കാരുടെ ഹോളി ആഘോഷം മുൻപ് വിപുലമായരീതിയിൽ ഡോക്ട റുടെ നേതൃത്വത്തിൽ നടത്തി യിരുന്നു.

Comments
Post a Comment