തിരുവോണ ദിനത്തിൽ തലയാട് അപകടമരണത്തിൻ്റെ ഞെട്ടൽ മാറാതെ നാട്

 


തലയാട് :  “മരണം നടന്ന ബന്ധുവീട്ടിലേക്ക് മൂത്ത മകൻ മോഹനനൊപ്പം ഓട്ടോ റിക്ഷയിൽ പോകുന്ന വഴിയിൽ സാധന ങ്ങൾ വാങ്ങാനാണ് സരോജിനി അമ്മ പടിക്കൽവയൽ അങ്ങാടിയിലെ എന്റെ കടയിൽ വന്നത്. മരണവീട്ടിലേക്ക് കൊ ണ്ടുപോവുന്നതിനായി മൂന്ന് കിലോ പഞ്ചസാരയും അഞ്ഞൂറ് ചായപ്പൊടിയും നൂറു രൂപയ്ക്ക് ആറാം നമ്പറും വാങ്ങി. പിന്നീട് അഞ്ഞൂറ് ഗ്രാം മിക്സ്ചർ കൂടി എടുക്കാൻ സരോജിനി അമ്മ എന്നോട് പറഞ്ഞു. ഞാനത് എടുക്കുന്നതും കാത്ത് അവർ കട യ്ക്കുമുന്നിൽ നിൽക്കുമ്പോഴാണ് ആ കാർ വന്നിടിക്കുന്നത്.

മോഹനൻ കടയ്ക്ക് മുന്നിൽ മറ്റൊരു ഭാഗ ത്തായിരുന്നു. അവർ വന്ന ഓട്ടോയുടെ ഡ്രൈവർ സാദിഖ് കടയ്ക്കുമുന്നിൽ റോഡ രികിൽ നിർത്തിയിട്ട ഓട്ടോയിലും. എസ്റ്റേ റ്റ് മുക്ക് ഭാഗത്ത് നിന്നും എത്തിയ കാർ കല്ലുള്ളതോട് ഭാഗത്തേക്ക് പോവുമ്പോൾ നിയന്ത്രണം വിട്ടെത്തിയത് പെട്ടെന്നാണ്. ഓട്ടോയിൽ ഇടിച്ചശേഷം അരയടി ഉയ രമുള്ള നടപ്പാതയ്ക്ക് മുകളിലൂടെ എതിർ വശത്തുള്ള കടയിലേക്ക് പാഞ്ഞുകയ റി. സരോജിനി അമ്മ കടയുടെ പില്ലറിനും കാറിനും ഇടയിൽ പെട്ടുപോയി. നാട്ടുകാർ ചേർന്ന് കാർവലിച്ചു പിറകോട്ട് നീക്കിയാണ് അവരെ പുറത്തെടുത്തത്."

തിരുവോണദിനത്തിൽ കട്ടിപ്പാറ കല്ലു ള്ളതോട് വാർഡ് പരിധിയിൽ താമസിക്കു ന്ന തലയാട് ചെമ്പുങ്കര പുല്ലുമല സരോജി നി അമ്മ (79)യ്ക്കുണ്ടായ ദാരുണാന്ത്യത്തെ പ്പറ്റി സംസാരിക്കവേ ദൃക്സാക്ഷിയായ പറമ്പ ടിസ്റ്റോർ സ്റ്റേഷനറിക്കട ഉടമ തലയാട് സ്വ ദേശി മുളകും തോട്ടത്തിൽ അബ്ദുൾ ഗഫൂറിന് നടുക്കം വിട്ടുമാറിയിരുന്നില്ല. തിരുവോ ണദിനത്തിലെ അപകടത്തിലുണ്ടായ ദാരു ണാന്ത്യത്തിന്റെ ഞെട്ടൽ മാറാത്ത അവ സ്ഥയിലാണ് നാടും നാട്ടുകാരും.

സരോജിനി അമ്മയുടെ ബന്ധുവായ തലയാട് ഒരങ്കോക്കുന്നുമ്മൽ സൗദാമിനി എന്ന സ്ത്രീ ഒന്നാംഓണ ദിനത്തിൽ മരിച്ചിരുന്നു. ഇവരുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അവിടേക്ക് പലചരക്ക്, ബേക്കറി സാധനങ്ങൾ വാങ്ങാനായി പടിക്കൽ വയൽ അങ്ങാടിയിൽ ഇറങ്ങുകയായിരു ന്നു. പതിവായി ഓട്ടം വിളിക്കാറുള്ള സാദി ഖിന്റെ ഓട്ടോയിൽ മകൻ മോഹനനൊപ്പമാണ് സരോജിനിഅമ്മ വന്നത്. അപകട മുണ്ടാവുന്നതിന് മുൻപ് രണ്ട് ആൺകുട്ടി കൾ കടയ്ക്കുമുന്നിൽ നിൽപ്പുണ്ടായിരുന്നു. അവരോട് രണ്ടുപേരോടും താൻ കടയ്ക്കു ള്ളിലേക്ക് കയറിനിൽക്കാൻ പറഞ്ഞതായി അബ്ദുൾ ഗഫൂർ പറയുന്നു.


രണ്ടാമത്തെ കുട്ടി സരോജിനി അമ്മ നി ന്നിരുന്ന ഭാഗത്തുകൂടി കടയ്ക്കുള്ളിലേക്ക് കയറി വെറും ഏഴു സെക്കൻഡ് കഴിഞ്ഞ പ്പോഴാണ് അതേ ഭാഗത്ത് കാർ വന്നിടി ക്കുന്നത്. കടയ്ക്കുള്ളിലേക്ക് കയറാൻ അല്പം താമസിച്ചിരുന്നെങ്കിൽ ഈ കുട്ടിയും അപ കടത്തിൽപ്പെടുമായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി