പേരാമ്പ്രയിൽ പശു പേ ഇളകി ചത്തു
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കല്പത്തൂർ അഞ്ചാം പീടികയിൽ പശു പേ ഇളകി ചത്തു. അഞ്ചാം പീടികയിലെ അമ്മോള് കണ്ടി മനോജിൻ്റെ വീട്ടിലെ നാല് മാസം ഗർഭിണിയായ പശുവാണ് ചത്തത്. ബുധനാഴ്ചയാണ് പശു അസ്വാഭാവികമായി പെരുമാറി തുടങ്ങിയത്. തൊഴുത്തിൽ നിന്ന് അഴിച്ച ഉടനെ പശു ഓടാൻ തുടങ്ങി. നിർത്താതെ കരയാനും തുടങ്ങി. വൈകിട്ടോടെ വായയിൽ നിന്ന് പച്ചനിറത്തിൽ നുര വന്നിരുന്നതായും വീട്ടുകാർ പറഞ്ഞു.
നാല് മാസം മുമ്പ് കുത്തിവെപ്പ് നടത്തിയ പശുവാണെങ്കിലും കരയുന്നത് മതി ലക്ഷണം മൂലമാണെന്ന് കരുതി ലൈവ് സ്റ്റോക്ക് ഇൻസ്പകറെ വരുത്തിയപ്പോഴാണ് മതിലക്ഷണമല്ലെന്നും പശു അസ്വഭാവിക കാണിക്കുന്നുണ്ടെന്നും അറിഞ്ഞത്. പേരാമ്പ്ര ബ്ലോക്ക് വെറ്റിനറി സർജൻ ഡോ. അർജ്ജുനനെ വരുത്തി പശുവിന് എങ്ങനെയാണ് പേബാധ ഏറ്റതെന്ന് അറിയില്ല. ഇതിൻ്റെ മുഖത്ത് മുൻപ് ചെറിയൊരു മുറിവ് ഉണ്ടായിരുന്നതായും അത് ഉണങ്ങി പോവുകയും ചെയ്‌തിരുന്നു. ആഗസ്ത് 13 ന് ഈ മേഖലയിൽ അക്രമണം നടത്തിയ കുറുക്കൻ പരിഭ്രാന്തി പരത്തിയിരുന്നു. അന്ന് വിദ്യാർത്ഥിനിയെ ഉൾപ്പെടെ മൂന്നു പേരെ അക്രമിച്ച കുറുക്കൻ നിരവധി വളർത്ത് മൃഗങ്ങളെയും കടിച്ചിരുന്നു.
നാട്ടുകാർ ചേർന്ന് കുറുക്കനെ അടിച്ചു കൊല്ലുകയും ചെയ്തു. എന്നാൽ ഈ കുറുക്കന് ഭ്രാന്തുണ്ടോ എന്ന പരിശോധന നടത്താതെയാണ് അതിനെ മറവ് ചെയ്തത്. ഇതിലും ജനങ്ങൾ ആശങ്കാകുലരായിരുന്നു. പ്രദേശത്ത് നിരവധി തെരുവു പട്ടികൾ അലഞ്ഞ് നടക്കുന്നുണ്ട്. ഇവയെ ഈ കുറുക്കൻ അക്രമിച്ചിട്ടുണ്ടോ എന്ന് അറിയില്ല.
തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഭീമ ഹർജി നൽകി കാത്തിരിക്കുന്ന അവസരത്തിലാണ് പ്രദേശത്ത് പശു പേ ലക്ഷണങ്ങളോടെ ചത്തത്. ഇത് ജനങ്ങളിൽ കൂടുതൽ ആശങ്ക ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.
പേബാധയേറ്റ് പശു ചത്ത വീട്ടിലുള്ളവരോട് കരുതലായി കത്തിവെപ്പ് നടത്താൻ അരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Comments
Post a Comment