കൂരാച്ചുണ്ട് അങ്ങാടിയിൽ അപകട ഭീഷണിയായി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമർ

   


കൂരാച്ചുണ്ട്: അങ്ങാടിയിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡിൽ ചെമ്മാച്ചേൽ ഓയിൽ മില്ലിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെ എസ് ഇ ബിയുടെ വൈദ്യുതി ട്രാൻസ്‌ഫോർമർ അപകട ഭീഷണിയായിട്ട് കാലം കുറെയായി. പല പ്രാവശ്യം റോഡിനു വീതി കൂട്ടിയപ്പോഴും ട്രാൻസ്‌ഫോർമർ കാരണം ആ ഭാഗത്ത് റോഡ് നന്നേ ഇടുങ്ങിയാണുള്ളത്. ഇരുഭാഗത്ത് നിന്നും വരുന്ന അപരിചിതരായ ഡ്രൈവർമാർ  അപകടങ്ങൾ ഒഴിവാക്കിയെടുക്കാൻ  നന്നേ പ്രയാസപ്പെടുന്നുണ്ട് .

ട്രാൻസ്‌ഫോർമർ പിന്നിലേക്ക് നീക്കി സ്ഥാപിക്കുവാൻ വ്യാപാരികളും നാട്ടുകാരും കെ എസ് ഐബിക്ക് പല കുറി നിവേദനങ്ങൾ കൊടുത്തിട്ടും യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല. വൈദുതി ലൈനിലേക്ക് ഏതെങ്കിലും മരങ്ങൾ ചാഞ്ഞു നിന്നാൽ പോലും നാട്ടുകാർക്ക് നോട്ടിസ് അയക്കുവാൻ ശുഷ്‌കാന്തി കാണിക്കുന്ന ഡിപ്പാർട്മെന്റിന് പൊതുജനങ്ങളുടെ ജീവന് അപായമുണ്ടാക്കുന്ന സ്വന്തം പോരായ്മകൾ പരിഹരിക്കുവാൻ സമയമില്ലാത്ത സഹചാര്യമാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി